നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭോപ്പാലിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ക്ഷേത്ര വളപ്പിൽ

  ഭോപ്പാലിൽ രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ക്ഷേത്ര വളപ്പിൽ

  സ്ക്രൂഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ചുള്ള നൂറിലധികം മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് കണ്ടെത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രണ്ട് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊന്ന് ഉപേക്ഷിച്ച നിലയിൽ. ഭോപ്പാലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭോപ്പാലിലെ അയോധ്യ നഗറിലെ ക്ഷേത്ര വളപ്പിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.

   മൃതദേഹത്തിൽ മുറിവേറ്റത്തിന്റെ നിരവധി പാടുകളുമുണ്ട്. ഷാളിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന‍്റെ പുറകിലും വയറ്റിലുമായി നിരവധി തവണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

   സംഭവത്തിൽ കൊലപാതകത്തിന് പൊലീസ് കേസെടുത്തു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട കുഞ്ഞിനേയും തിരിച്ചറിഞ്ഞിട്ടില്ല.

   കഴിഞ്ഞ ഒരാഴ്ച്ചക്കിടെ സമീപത്തെ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണെന്ന് അയോധ്യ നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് റെനു മുറാബ് അറിയിച്ചു.

   You may also like:'സഹപ്രവർത്തകയോടുള്ള പ്രതികാരം' 25 കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തിൽ വിഷം കലർത്തിയ അധ്യാപികയ്ക്ക് ചൈനയിൽ വധശിക്ഷ

   സ്ക്രൂഡ്രൈവർ പോലുള്ള ആയുധം ഉപയോഗിച്ചുള്ള നൂറിലധികം മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്ത് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിൽ ഭോപ്പാലിൽ ദിവസങ്ങൾ മാത്രമുള്ള പെൺകുഞ്ഞുങ്ങൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്.

   കുഞ്ഞിനെ ക്ഷേത്ര വളപ്പിൽ ഉപേക്ഷിച്ചതാകാമെന്നും രാത്രി മൃഗങ്ങൾ ആക്രമിച്ചതുമാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
   Published by:Naseeba TC
   First published:
   )}