അലി എഫ് എൽമസായേ൯ എന്ന 45 കാരനാണ് പരമാവധി ശിക്ഷ ലഭിച്ചത്.
പൈശാചികവും ക്രൂരവുമായ പ്രവർത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. അതിവിദഗ്ധാമായി കള്ളം പറയുന്നയാളും അത്യാർത്തിക്കാരനുമായ പ്രതി നിഷ്ഠൂരമായ കൊലപാതകത്തിന് പോലും മടിയില്ലാത്തയാളെന്ന് വിധി പുറപ്പെടുവിക്കുന്നതിനിടെ ഡിസ്ട്രിക്റ്റ് ജഡ്ജ് ജോണ് ആർ വാൾട്ടർ പറഞ്ഞു.
അതേസമയം കുറ്റവാളിക്ക് കുറ്റം പിടിക്കപ്പെട്ടു എന്ന ഖേദം മാത്രമാണ് കോടതി മുന്‍പാകെ ബോധിപ്പിക്കാ൯ ഉണ്ടായിരുന്നത്.
advertisement
തടവ് ശിക്ഷക്ക് പുറമെ എൽമസായേനിനോട് 261,751 ഡോളർ (ഏകദേശം 1,90,26,483.88 രൂപ) ഇ൯ഷൂറ൯സ് കമ്പനികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. വ്യാജ മെയിൽ ഉപയോഗിക്കൽ, വ്യക്തിത്വ മോഷണം, അനധികൃതമായി സ്വത്ത് സമ്പാദിക്കൽ തുടങ്ങിയവയാണ് 2019 ൽ ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.
2015ൽ കാർ വെള്ളത്തിലേക്ക് വീണ ശേഷം എൽമസായേനിനെതിരെ വഞ്ചന, കൊലപാതകം, വധശ്രമം, സാമ്പത്തിക ലാഭമുണ്ടാക്കാ൯ ശ്രമിച്ചു തുടങ്ങി കുറ്റങ്ങൾ ചുമത്തിയിരുന്നു. കോടതി ബെഞ്ച് വാറന്റ് പുറപ്പെടുവിച്ചെന്നും തങ്ങളുടെ ഓഫീസ് അടുത്ത നടപടികൾ പരിശോധിച്ചു വരികയാണെന്നും ലോസ് ആഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോണിയുടെ വക്താവ് ഗ്രെഡ് റിസ്ലിംഗ് അറിയിച്ചു.
Also Read-ആറ് വർഷമായി കല്യാണം നോക്കുന്നു, ഒന്നും ശരിയാകുന്നില്ല; ഇനി പൊലീസ് സഹായിക്കണമെന്ന് യുവാവ്
ഹൗതോൺ സബർബനിൽ താമസിക്കുന്ന എൽമസായേ൯ തനിക്കും കുടുംബത്തിനും 3 മില്യൺ ഡോളർ വിലവരുന്ന മരണ, അപകട മരണ ഇ൯ഷൂറ൯സ് പോളിസി എടുത്തിരുന്നു. 2012 ജൂലൈക്കും 2013 മാർച്ചിനും ഇടയിൽ എട്ട് കമ്പനികളിൽ നിന്ന് ഇൻഷുറൻസ് രജിസ്റ്റർ ചെയ്തുവെന്ന് ഫെഡറൽ പ്രോസികൂട്ടേസ് അവകാശപ്പെടുന്നു.
ഇ൯ഷൂറ൯സിന് അപേക്ഷിക്കാൻ 6,000 ഡോളറിലധികം തുക പ്രീമിയമായി അടച്ച എൽമസായേ൯ വാർഷിക വരുമാനം 30,000 ഡോളറിൽ കുറവാണെന്നാണ് കാണിച്ചത്.
Also Read-കേക്ക് മുറിച്ച് കാളയുടെ പിറന്നാൾ ആഘോഷിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റും
ബാ൯ക്രപ്റ്റിസുടെ ചാപ്റ്റർ പതിനൊന്നിൽ നിന്ന് ഒഴിവായ അതേ വർഷമാണ് ഇദ്ദേഹം ഇ൯ഷൂറ൯സ് പോളിസിക്ക് ചേർന്നതും.
ഇ൯ഷൂറ൯സ് പോളീസികൾ ആക്റ്റീവല്ലേ എന്ന് ഉറപ്പുവരുത്താ൯ എൽമസായേ൯ ഇടക്കിടക്ക് കമ്പനികളിൽ വിളിക്കാറുണ്ടായിരുന്നുവെന്ന് പ്രോസിക്യൂട്ടർ പറയുന്നു. തന്റെ മു൯ ഭാര്യ അപകടത്തില്‍ മരണപ്പെട്ടാൽ ഇ൯ഷൂറ൯സ് കിട്ടുമോ എന്നും കമ്പനികൾ കുടുതൽ അന്വേഷണം നടത്തുമോ എന്നും അദ്ദേഹം ആരാഞ്ഞിരുന്നു.
2015 ഏപ്രിൽ 9 ന് ലോസ് ആഞ്ചലസ് തുറമുഖത്തിനടുത്തുള്ള സാ൯ പെഡ്രോ ഏരിയയിലെ മുക്കുവർ ഉപയോഗിക്കുന്ന പാലം വഴി എൽമസായേ൯ തന്റെ മു൯ ഭാര്യയെയും രണ്ട് മക്കളേയും വാഹനത്തിൽ കൊണ്ടുപോകുകയായിരുന്നു. ഇ൯ഷൂറ൯സ് പോളിസിയുടെ കാലാവധി കഴിഞ്ഞ് 12 ദിവസത്തിന് ശേഷമായിരുന്നു ഇത്.
വാഹനം വെള്ളത്തിലേക്ക് വീഴ്ത്തിയ ശേഷം വിന്റോ വഴി ഇദ്ദേഹം രക്ഷപ്പെട്ടു. എന്നാൽ നീന്താ൯ കഴിയാതിരുന്ന ഇയാളുടെ മു൯ഭാര്യയെ അടുത്തുള്ള മത്സ്യ ബന്ധന തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
8 ഉം 13 ഉം പ്രായമുള്ള രണ്ട് കുട്ടികൾക്ക് രക്ഷപ്പെടാനായില്ല. ഇവരുടെ മൂന്നാമത്തെ മക൯ ഒരു ക്യാമ്പിൽ പങ്കെടുക്കാ൯ വേണ്ടി പുറത്തു പോയതിനാൽ അപകടത്തിൽ പെട്ടില്ല. കുട്ടികളുടെ പേരിലെടുത്ത രണ്ട് ഇ൯ഷൂറ൯സ് പോളിസികളുടെ തുക 260,000 ഡോളർ എൽമസായേനിനു ലഭിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഇദ്ദേഹം ഈജിപ്തിൽ ഭൂമിയും ഒരു ബോട്ടും വാങ്ങിയെന്ന് കോടതി കണ്ടെത്തി.