ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്നതും കമ്പോഡിയ കേന്ദ്രമായി പ്രവർത്തിക്കുന്നതുമായ വലിയൊരു റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന യുവാക്കളെ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിൽ എത്തിച്ചാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് സമ്പന്നരെ കണ്ടെത്തി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് നിക്ഷേപങ്ങളുടെ പേരിൽ പണം തട്ടുകയുമാണ് ഇവരുടെ രീതി. ഇൻസ്‌പെക്ടർ പി.എ. ഷമീർഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കമ്പോഡിയയിലുണ്ടായിരുന്ന പ്രതികളെ അതീവ രഹസ്യമായും തന്ത്രപരമായും നാട്ടിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പ് സംഘത്തിൽ ഇനിയും കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്
advertisement
സൂചന.
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 03, 2026 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കംബോഡിയയിലിരുന്ന് വിവാഹാലോചനാ വെബ്സൈറ്റ് വഴി കോടികൾ തട്ടിയ മൂന്ന് മലയാളികൾ പിടിയിൽ
