തമിഴ്നാട് ഒട്ടൻഛത്രത്തിൽ നിന്നുമാണ് ലോറി വന്നത്. ലോറിയുടെ ഡ്രൈവർ സീറ്റിന് സമീപത്തായി നിർമ്മിച്ച രഹസ്യ അറയിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു.
TRENDING:അധ്യാപകനായി കെടി ജലീൽ; 14 വർഷത്തിനു ശേഷം വീണ്ടും; ഓൺലൈൻ അധ്യയനത്തിൽ ആദ്യ ക്ലാസ് മന്ത്രിയുടേത്[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]ഫസ്റ്റ് ബെല്ലടിച്ചു; സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി [NEWS]
advertisement
കേസിൽ തൃശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത് ,ഷെനി എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ടു ലക്ഷം രൂപയ്ക്ക് കഞ്ചാവ് വാങ്ങി പതിനഞ്ചു ലക്ഷം രൂപയ്ക്ക് തൃശൂരിൽ വില്പന നടത്തുന്നതിനായി കടത്തി കൊണ്ടു വന്നതാണെന്നാണ് വിവരം.
ഇവരെ പതിനാല് ദിവസത്തേയ്ക്ക് ചിറ്റൂർ കോടതി റിമാന്റ് ചെയ്തു. കൊല്ലങ്കോട് എക്സൈസ് ഇൻസ്പെക്ടർ എസ് ബാലഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
