ഫസ്റ്റ് ബെല്ലടിച്ചു; സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി
- Published by:Anuraj GR
- news18-malayalam
Last Updated:
തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് ആദ്യ പ്രക്ഷേപണം. ഒന്നുമുതൽ 12 വരെയുള്ള ക്സാസുകൾക്കായി രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ ഓൺലൈനായി തുറന്നു. പുതിയ അധ്യയന വര്‍ഷത്തിൽ ഓണ്‍ലൈന്‍ ക്ലാസുകൾക്ക് തുടക്കമായി. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യായാണ് സ്കൂളുകൾ തുറക്കാതെ ക്ലാസുകൾ തുടങ്ങിയത്. ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകൾ. രാവിലെ എട്ടര്യ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആമുഖത്തോടെയാണ് ക്ലാസുകൾ തുടങ്ങിയത്. ഒത്തുചേർന്നും അടുത്തിടപഴകിയുമുള്ള ക്ലാസുകൾ കുറേക്കാലത്തേക്ക് വേണ്ടെന്നുവെയ്ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപനത്തിന്‍റെയും അധ്യായനത്തിന്‍റെയും നവമാതൃക വിജയമാകട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദ്യയാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് ആദ്യ പ്രക്ഷേപണം. ഒന്നുമുതൽ 12 വരെയുള്ള ക്സാസുകൾക്കായി രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും. ഇതിന്റെ സമയക്രമം നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിക്ടേഴ്സ് ചാനലിന് പുറമെ ഓൺലൈൻ വഴി കുട്ടികൾക്ക് ക്ലാസുകളിൽ പങ്കെടുക്കാം. ഇതിനായി യൂട്യൂബിലും ക്ലാസുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പഠനത്തിന് മേൽനോട്ടം വഹിക്കും. ഓണ്‍ലൈന്‍ സംവിധാനമോ ടി.വിയോ ഇല്ലാത്തയിടങ്ങളില്‍ പി.ടി.എയുടെയും കുടുംബശ്രീയുടെയും സഹായത്തോടെ മറ്റു സംവിധാനമൊരുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
advertisement
അതേസമയം ചില ഡിഷ്, കേബിൾ ശൃംഖലകളിൽ വിക്ടേഴ്സ് ചാനൽ ഇല്ലാതിരുന്നത് പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയും സർക്കാരും നേരത്തെ തന്നെ നിർദേശം നൽകിയിരുന്നെങ്കിലും പല നെറ്റ്വർക്കുകളിലും ഇത് ലഭ്യമല്ലായിരുന്നു. ഇന്റര്‍നെറ്റും ടി.വി സൗകര്യങ്ങളുമില്ലാത്ത രണ്ടു ലക്ഷത്തോളം വിദ്യാർഥികൾ സംസ്ഥാനത്ത് ഉണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇവർക്ക് ക്ലാസുകൾ ലഭ്യമാക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.
TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]
അതേസമയം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. ഇതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ ആറു ശതമാനമാണ്. നിലവിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ താൽക്കാലികമാണെന്നും കോവിഡ് ഭീഷണി മാറുന്നതോടെ സ്കൂളുകളിൽ ക്ലാസുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പഠനം എന്നത് പുതിയ പരീക്ഷണമാണെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2020 11:59 AM IST