TRENDING:

തൃശൂരിൽ ഡയറി എഴുതാത്തതിന് UKG വിദ്യാർത്ഥിയെ മർദിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു

Last Updated:

ഇരുകാലുകളിലുമായി ചൂരൽ കൊണ്ട് അടിയേറ്റ 20 ൽ പരം പാടുകളുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂരില്‍ അഞ്ച് വയസുകാരനായ യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചു. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തു.
advertisement

ഇരുകാലുകളിലുമായി ചൂരൽ കൊണ്ട് അടിയേറ്റ 20 ൽ പരം പാടുകളുണ്ടായിരുന്നു. കുട്ടി കടുത്ത മാനസിക സമർദത്തിലാണ്. കുട്ടി കരയുന്നുവരെ തല്ലിയെന്നും സ്കൂളിൽ പോകാൻ ഭയമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച നൽകിയ പരാതിയിൽ ബാലാവകാശ കമ്മീഷൻ ഇതുവരെ നടപടി എടുത്തിട്ടില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെ സ്വാധീനത്തിന് വഴങ്ങിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്നാണ് രക്ഷിതാവ് ആരോപിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും താൻ വഴങ്ങിയില്ലെന്നും രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് വിശദീകരിക്കുന്നത്. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ ഡയറി എഴുതാത്തതിന് UKG വിദ്യാർത്ഥിയെ മർദിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories