ഇതിനായി ദർശന്റെ വീടിനോട് സമീപമുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ഇവർ വാഹനം പാർക്ക് ചെയ്തത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ആണ് ഈ സ്ഥലത്ത് മൂന്നു നായകളെ കണ്ടത്. ശേഷം പാർക്കിംഗ് ഏരിയയെച്ചൊല്ലി ആണ് ഈ നായ്ക്കളെ പരിപാലിക്കുന്ന ആളും അമിത എന്ന സ്ത്രീയുമായി വാക്ക് തർക്കം ഉണ്ടാവുന്നത്. തുടർന്ന് വളർത്തു നായ്ക്കളുടെ കെട്ട് അഴിച്ചുവിട്ട് പരാതിക്കാരിയെ ആക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.
advertisement
നായ്ക്കൾ തന്നെ കടിക്കുകയും ശരീരത്തിലേക്ക് ചാടി വീണ് ഇവ ആക്രമിക്കുകയും ചെയ്തെന്നും അമിത പരാതിയിൽ പറഞ്ഞു. എന്നാൽ നായകൾ കടിക്കുന്നത് കണ്ടിട്ടും ഇവയെ തടയാൻ ജീവനക്കാരൻ ഒന്നും ചെയ്തില്ലെന്നും നായ്ക്കളുടെ ക്രൂര സ്വഭാവവും ആക്രമണ പ്രവണതയും അറിയാമായിരുന്നിട്ടും ഇത് നോക്കി നിൽക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. നായ്ക്കളുടെ ആക്രമണത്തിൽ അമിതയുടെ വയറിന് പരിക്കേറ്റു. സംഭവത്തിൽ നടൻ ദർശനെയും അദ്ദേഹത്തിന്റെ നായ്ക്കളെ പരിപാലിക്കുന്ന ആളെയും ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 189 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.