ഫേസ്ബുക്കിൽ പരിചയപ്പെട്ട വിവാഹിതയെ ഹോട്ടൽ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 24 വർഷം തടവ്
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്
തൃശൂർ: ഫേസ്ബുക്കിൽ പരിചയപ്പെട്ട വിവാഹിതയെ ഹോട്ടൽ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 24 വർഷം തടവ്. കൊരട്ടി കവലക്കാടന്‍ ഷൈജു പോളിനെയാണ് (50) ചാലക്കുടി അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
2019 ലാണ് കേസിനാസ്പദമായ സംഭവം. ഫേസ്ബുക്ക് പരിചയത്തിന്‍റെ പേരിലാണ് പ്രതി, വിവാഹിതയായ സ്ത്രീയെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നത്. ഇവിടെവെച്ച് പ്രതി, സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിനുശേഷം ഇരയുടെ നഗ്‌ന ചിത്രങ്ങൾ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി മൂന്നു പവന്‍ വരുന്ന സ്വര്‍ണപാദസ്വരം തട്ടിയെടുത്തു.
ഇതിനുശേഷവും ഭീഷണി തുടർന്നതോടെ വീട്ടമ്മയായ സ്ത്രീ പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
വിവിധ വകുപ്പുകളിലായാണ് പ്രതിയായ ഷൈജു പോളിന് തടവുശിക്ഷ വിധിച്ചത്. 2,75000 രൂപ പിഴ ഒടുക്കാനും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും കൂടി കഠിന തടവ് അനുഭവിക്കണം. നഷ്ട പരിഹാരം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
advertisement
അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് ഹാജരായി.
Location :
Thrissur,Thrissur,Kerala
First Published :
November 01, 2023 3:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്കിൽ പരിചയപ്പെട്ട വിവാഹിതയെ ഹോട്ടൽ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 24 വർഷം തടവ്