Also Read- വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 35 വർഷം കഠിന തടവും 1,25,000 രൂപ പിഴയും
മൂന്ന് തവണ മൂന്ന് സ്ഥലങ്ങളിൽ വെച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സിബിഐ വിശദമായി അന്വേഷിച്ചു. എന്നാൽ പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
advertisement
അതേസമയം, രണ്ട് തവണ ഇവർ നേരിട്ട് കണ്ടിട്ടുണ്ടെന്നും സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ആരോപിക്കപ്പെട്ടതുപോലെ പീഡനം നടന്നു എന്ന് തെളിയിക്കാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.
പീഡന പരാതിയിൽ ക്ലീൻചിറ്റ് ലഭിക്കുന്ന നാലാമത്തെ ആളാണ് കെ സി വേണുഗോപാൽ. കോൺഗ്രസ് നേതാക്കളായ വേണുഗോപാലിനെ കൂടാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അടൂർപ്രകാശ്, എ പി അനിൽകുമാർ, ഹൈബി ഈഡൻ തുടങ്ങിയവർക്കെതിരേ ആയിരുന്നു പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നത്. ഇതിൽ അടൂർപ്രകാശ്, എ പി അനിൽകുമാർ, ഹൈബി ഈഡന്‍ എന്നിവർക്ക് നേരത്തെ സിബിഐ ക്ലീൻചിറ്റ് നൽകിയിരുന്നു.
