കൊച്ചിയില്‍ 13-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബേക്കറി ഉടമ പിടിയിൽ; പെൺകുട്ടിയുടെ പിതാവ് കടയ്ക്ക് തീയിട്ടു
- Published by:Arun krishna
- news18-malayalam
Last Updated:
ചേരാനെല്ലൂർ വിഷ്ണുപുരം വേണാട്ട് ഹൗസിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) പോക്‌സോ കേസിൽ അറസ്റ്റുചെയ്തത്
കൊച്ചി: കടയിലെത്തിയ പതിമൂന്നുകാരിയെ കയറിപ്പിടിച്ച ബേക്കറിയുടമ പോക്സോ കേസിൽ അറസ്റ്റിൽ. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജങ്ഷനിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ചേരാനെല്ലൂർ വിഷ്ണുപുരം വേണാട്ട് ഹൗസിൽ കണ്ണൻ എന്ന ബാബുരാജിനെയാണ് (51) പോക്‌സോ കേസിൽ ചേരാനെല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് നാലോടെ ബേക്കറിയിലെത്തിയ പെൺകുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നുവെന്ന് ചേരാനെല്ലൂർ പോലീസ് പറഞ്ഞു.
സംഭവമറിഞ്ഞെത്തിയ പെൺകുട്ടിയുടെ അച്ഛന്‍ വിഷ്ണുപുരം ജങ്ഷനിലുള്ള ബേക്കറിക്ക് രാത്രി എട്ടുമണിയോടെ തീയിടുകയായിരുന്നു. ബേക്കറി ഭാഗമികമായി കത്തിനശിച്ചു. തുടർന്ന് രാത്രിയോടെ പെൺകുട്ടിയുടെ അച്ഛനെയും അറസ്റ്റ് ചെയ്തു. ബാബുരാജിനെയും പെൺകുട്ടിയുടെ അച്ഛനെയും കോടതി റിമാൻഡ് ചെയ്തു.
Location :
First Published :
December 23, 2022 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയില്‍ 13-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബേക്കറി ഉടമ പിടിയിൽ; പെൺകുട്ടിയുടെ പിതാവ് കടയ്ക്ക് തീയിട്ടു