മരിച്ച രാജീവന്റെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകി. മൃതദേഹം കത്തിക്കരിഞ്ഞ് അഴുകിയ നിലയിലായിരുന്നതിനാൽ പോസ്റ്റ്മാർട്ടത്തിൽ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ വ്യക്തതയ്ക്കായാണ് ഫോറൻസിക് പരിശോധനക്ക് അയച്ചത്.
Also Read- കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വൈപ്പിൻ സ്വദേശിയുടേത്
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം ആത്മഹത്യയെന്നാണ്. കാലുകൾ മൃഗങ്ങൾ കടിച്ച് കൊണ്ടുപോയി പാടത്തിന്റെ വിവിധയിടങ്ങളിലായി ഇട്ടതാകാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. മരിച്ച രാജിവന്റെ സുഹൃത്തുക്കളെയും നാട്ടുകാരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
advertisement
ഞായറാഴ്ച്ച രാവിലെയാണ് രാജീവന്റെ മൃതദേഹം കത്തികരിഞ്ഞ് അഴുകിയനിലയിൽ കണ്ടെത്തിയത്. പുതിയേടത്ത് താഴത്ത് ആൾ താമസമില്ലാത്ത വീടിന് സമീപത്തെ വയലിൽ നിന്നാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ആദ്യം കാലുകളും പിന്നീട് ഡ്രോൺ പരിശോധനയിൽ അരയ്ക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തുകയായിരുന്നു.
ഒഴിഞ്ഞമായതുകൊണ്ട് രാജീവനുൾപ്പെടെയുള്ള മദ്യപസംഘത്തിന്റെ സ്ഥിരം സങ്കേതമായിരുന്ന ഇവിടം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിശബ്ദമായിരുന്നുവെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണോ മരണകാരണമെന്നും പൊലീസ് പരിശോധിച്ചു വരുന്നു.