കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വൈപ്പിൻ സ്വദേശിയുടേത്

Last Updated:

കത്തിച്ച് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

News18
News18
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വൈപ്പിൻ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. കത്തിച്ച് ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നും തെളിഞ്ഞു. വൈപ്പിൻ സ്വദേശി രാജീവൻ എന്നയാളാണ് കൊല്ലപ്പെട്ടത്.
ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. ത്തിക്കരിഞ്ഞ രണ്ട് കാലുകളാണ് ആദ്യം കണ്ടെത്തിയത്. സമീപത്തു നിന്നും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മറ്റ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പൊലീസും ഫൊറൻസികും സ്ഥലത്ത് പരിശോധന നടത്തി.
Also Read- കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതശരീരം കണ്ടെത്തി
കാലുകള്‍ കണ്ടെത്തിയതിന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വൈപ്പിൻ സ്വദേശിയുടേത്
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement