എന്നാൽ അണ്ണാ നഗർ ഈസ്റ്റിലുള്ള 20കാരനായ ശരവണൻ പുഴാൽ പൊലീസ് സ്റ്റേഷനിൽ തന്റെ മൊബൈൽ ഫോണും ബൈക്കും തട്ടിയെടുത്ത അഞ്ചംഗ സംഘത്തിനെതിരെ പരാതി നൽകി. ലോകേഷ് (20) എന്നയാളുടെ നേതൃത്വത്തിൽ മറ്റ് നാല് പേർ ചേർന്നാണ് മോഷണം നടത്തിയത്. 19കാരനായ വിനോദ് കുമാർ, ഗാന്ധി നഗറിലുള്ള 23കാരനായ പ്രതാപ്, കലിവാനാർ സ്ട്രീറ്റിലുള്ള 24കാരനായ പ്രവീൺ എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളും മോഷണത്തിൽ പങ്കാളികളാണ്.
പൊലീസിന്റെ അന്വേഷണത്തിൽ ജനുവരി 18 ന് ലോകേശിൽ നിന്ന് ശരവണൻ മൊബൈൽ ഫോൺ മോഷ്ടിച്ചതായി കണ്ടെത്തി. പരാതി നൽകിയിട്ടും അംബത്തൂർ പോലീസ് നടപടിയൊന്നും എടുക്കാത്തതിനാൽ മോഷ്ടിച്ച ഫോൺ ശരവണനിൽ നിന്ന് തിരികെ ലഭിക്കാൻ ലോകേശും കൂട്ടുകാരും പദ്ധതിയിടുകയായിരുന്നു.
advertisement
Also Read സ്കൂൾ വിദ്യാർഥിനിയായ മകൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റിൽ
ഫോൺ തിരികെ ലഭിക്കുന്നതിനായി ലോകേഷ് കഴിഞ്ഞ ആഴ്ച പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചു. ശരവണനോട് പ്രണയപൂർവ്വം സംസാരിച്ച് പുജാൽ തടാകത്തിലെത്താൻ ആവശ്യപ്പെടുകയും ചെയ്തു. ശരവണൻ വന്നയുടനെ ലോകേഷും സുഹൃത്തുക്കളും മുഖംമൂടി ധരിച്ച് ശരവണനെ അടിക്കുകയും മൊബൈൽ ഫോണും ബൈക്കുമായി കടന്നു കളയുകയുമായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയി മൊബൈൽ ഫോൺ മോഷ്ടിക്കുന്ന രണ്ട് സുഹൃത്തുക്കളെ അടുത്തിടെ കേരളത്തിൽ പിടികൂടിയിരുന്നു.