സ്കൂൾ വിദ്യാർഥിനിയായ മകൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വിദേശത്ത് ആയിരുന്നപ്പോൾ തന്നെ മകൾക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് പതിവായിരുന്നു. നാട്ടിൽ എത്തിയ ശേഷവും ഇയാൾ ഇത് തുടർന്നു.
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയായ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നത് പതിവാക്കിയ പിതാവ് അറസ്റ്റിൽ. കിളിമാനൂർ സ്വദേശിയായ ഇയാൾക്ക് 62 വയസ്സുണ്ട്. യു എ ഇയിൽ 30 വർഷം ഡിഫൻസ് അക്കാദമിയിൽ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്. മൂന്നു വിവാഹം കഴിച്ച ഇയാൾ ആദ്യ രണ്ടു ബന്ധവും വേർപെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി അഞ്ചു മക്കളുണ്ട്.
Also Read- സ്വന്തം വീടിരുന്ന ഇടത്ത് ആറ് നില കെട്ടിടം; ഉടമസ്ഥൻ അറിയാതെ ഭൂമി കൈയ്യടക്കി വീടുവെച്ചയാൾ അറസ്റ്റിൽ
2020 സെപ്റ്റംബറിലാണ് ഇയാൾ ജോലി മതിയാക്കി എത്തിയത്. വിദേശത്ത് ആയിരുന്നപ്പോൾ തന്നെ മകൾക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് പതിവായിരുന്നു. നാട്ടിൽ എത്തിയ ശേഷവും ഇയാൾ ഇത് തുടർന്നു. കുട്ടിയുടെ അമ്മ നിരവധി തവണ എതിർത്തെങ്കിലും ഇയാൾ ഇത് വകവച്ചില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ കിളിമാനൂർ പൊലീസിന് വിവരം കൈമാറിയതിനെത്തുടർന്ന് ഇൻസ്പെക്ടർ കെ ബി മനോജ് കുമാർ, എസ് ഐ ടി ജെ ജയേഷ് എന്നിവർ ഇയാളെ പിടികൂടുകയായിരുന്നു.
advertisement
മറ്റൊരു സംഭവം-
അച്ഛൻ ലൈംഗികമായി പീഡിപ്പിച്ച 15കാരി ഗർഭിണിയായി; രണ്ടുപേർ അറസ്റ്റിൽ
കൊല്ലം കൊട്ടിയത്ത് പതിനഞ്ചുകാരിയെ അച്ഛനും സഹോദരന്‍റെ സുഹൃത്തും പീഡിപ്പിച്ചു. മൂന്നു മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിലേക്ക് മാറ്റി. അറസ്റ്റിലായ അച്ഛനെയും മറ്റൊരു പ്രതിയായ യുവാവിനെയും കോടതി റിമാൻഡ് ചെയ്തു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെയാണ് അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്‍റെ സുഹൃത്തുമാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. തുടർന്ന് പോലീസ് സഹായത്തോടെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പീഡനവിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല.
advertisement
2020 മുതൽ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ചാത്തന്നൂർ പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഹോദരന്റെ സുഹൃത്തും അടുപ്പം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. കാമുകൻ നൗഷാദിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. തുടർ അന്വേഷണത്തിലാണ് പിതാവിന്റെ പീഡനവും പുറത്തറിഞ്ഞത്. ചാത്തന്നൂർ സിഐ ഡി അനീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Location :
First Published :
February 12, 2021 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂൾ വിദ്യാർഥിനിയായ മകൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റിൽ