പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തിങ്കളാഴ്ട വൈകുന്നേരമാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥികളും സ്‌കൂളില്‍നിന്ന് ഈ വര്‍ഷം പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു.
Also Read-കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്
പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ച് മാറ്റിയത്. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ പൊലീസ് പിടിച്ചുവെച്ചു. തുടര്‍ന്ന് സ്ഥാപന അധികൃതരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
advertisement
Also Read-എക്സൈസ് പരിശോധനയെച്ചൊല്ലി തർക്കം: വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനാണ് പോലീസിന്റെ തീരുമാനം