എക്സൈസ് പരിശോധനയെച്ചൊല്ലി തർക്കം: വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

Last Updated:

വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതികള്‍ വീട്ടമ്മയുടെ മകനെ കല്ലു കൊണ്ട് ഇടിക്കുകയും ഇത് തടയാന്‍ ചെന്ന വീട്ടമ്മയെ വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു

ഇടുക്കി: എക്സൈസ് സംഘം പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്, യുവാക്കൾ വീട്ടമ്മയെ വെട്ടി പരിക്കേൽപിച്ചു. ഇടുക്കി പൂപ്പാറ സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവർ. പൂപ്പാറ മുള്ളന്‍തണ്ട് സ്വദേശികളായ മണി, ശിവ, രാജേഷ് എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്.
മൂലത്തുറ സ്വദേശി വളര്‍മതിയെ പ്രതികൾ, വീട്ടിൽ കയറി വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ വളര്‍മതി തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പ്രതികള്‍ സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം എക്സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൂപ്പാറയിലുള്ള പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇത് സംബന്ധിച്ച് വളര്‍മതിയുടെ മക്കളായ ജയപ്രകാശ്, വര്‍ഗീസ് എന്നിവരുമായി പ്രതികള്‍ ഫോണില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വാക്കത്തിയുമായി വീട്ടിലെത്തിയ പ്രതികള്‍ ജയപ്രകാശിനെ കല്ലു കൊണ്ട് ഇടിക്കുകയും ഇത് തടയാന്‍ ചെന്ന വളര്‍മതിയെ വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു.
advertisement
ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ പ്രതികള്‍ ഇവിടെ നിന്ന് മാറി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വളര്‍മതിയെ തേനി മെഡിക്കല്‍ കോളജില്‍ എത്തിച്ചു.. മകന്‍ ജയപ്രകാശിനും പരുക്കേറ്റിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
എക്സൈസ് പരിശോധനയെച്ചൊല്ലി തർക്കം: വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ
Next Article
advertisement
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്': ജോസ് കെ മാണി
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്'
  • ജോസ് കെ മാണി വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ഇടതുമുന്നണി സമരത്തിൽ പങ്കെടുക്കാനായില്ലെന്ന് വ്യക്തമാക്കി

  • കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞു

  • പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ വ്യക്തമാക്കി

View All
advertisement