TRENDING:

മോശം പെരുമാറ്റം ചോദ്യം ചെയ്തതിന് അധ്യാപികയുടെ ചുണ്ട് കടിച്ചെടുത്ത് പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥി

Last Updated:

അക്രമത്തിൽ അധ്യാപികയുടെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റു

advertisement
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ തന്നെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപികയെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. ഫെബ്രുവരി 5നാണ് ഈ ദാരുണമായ സംഭവം നടന്നത്. അധ്യാപികയെ തടഞ്ഞുനിർത്തിയ വിദ്യാർത്ഥി പ്രകോപിതനായി അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചുണ്ട് കടിച്ചു മുറിക്കുകയുമായിരുന്നു. അക്രമത്തിൽ അധ്യാപികയുടെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആക്രമണം സ്ഥിരീകരിക്കുന്നു.
Image Credit: X
Image Credit: X
advertisement

രക്തത്തില്‍ കുളിച്ചുകിടന്ന അധ്യാപികയെ ഉടൻ തന്നെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദ്യാർത്ഥി അധ്യാപികയെ പിന്തുടരുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ശല്യം ചെയ്യുന്നത് നിർത്താൻ അധ്യാപിക ശക്തമായി ആവശ്യപ്പെട്ടതാണ് വിദ്യാർത്ഥിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പ്രതിയായ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary:In a disturbing incident reported from Mainpuri, Uttar Pradesh, a female teacher was brutally assaulted by a Class 12 student on February 5, 2026. The attack occurred after the teacher reportedly confronted the student regarding his repeated harassment and stalking over the past several weeks.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മോശം പെരുമാറ്റം ചോദ്യം ചെയ്തതിന് അധ്യാപികയുടെ ചുണ്ട് കടിച്ചെടുത്ത് പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥി
Advertisement
Open in App
Home
Video
Impact Shorts
Web Stories