TRENDING:

14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ സസ്പെൻഡ് ചെയ്തു

Last Updated:

മകനെ കൊണ്ട് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ വാങ്ങിയത് ഭാര്യയാണെന്നും വീട്ടിൽ വെച്ച് ഗർഭം അലസിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡ‍ൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ ഡൽഹിയിലെ വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാള്‍.
advertisement

തിങ്കളാഴ്ച വൈകിട്ട് 5 മണിക്കു മുൻപായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. സംഭവത്തിൽ ഉദ്യോഗസ്ഥനും ഭാര്യക്കും എതിരെ പോക്സോ വകുപ്പു ചുമത്തി കേസെടുത്തു. ‌പ്രതികളായ പ്രേമോദയ് ഖാഖയെയും ഭാര്യയെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also read-സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ഡൽഹി വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ തുടർച്ചയായി ബലാത്സംഗം ചെയ്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഉദ്യോഗസ്ഥൻ. 2020 കുട്ടിയുടെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. 2020 നും 2021 നും ഇടയിൽ നിരവധി തവണ പെൺകുട്ടിയെ ഉദ്യോഗസ്ഥൻ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഇതിനിടെ പെൺകുട്ടി ഗർഭിണിയായപ്പോൾ ഇയാൾ ഭാര്യയോട് വിവരം പറഞ്ഞു. മകനെ കൊണ്ട് ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ വാങ്ങിയത് ഭാര്യയാണെന്നും വീട്ടിൽ വെച്ച് ഗർഭം അലസിപ്പിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് റിപ്പോർട്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറെ സസ്പെൻഡ് ചെയ്തു
Open in App
Home
Video
Impact Shorts
Web Stories