TRENDING:

കള്ള് ചോദിച്ചു കൊടുക്കാത്തതിനു ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചു; ചെത്ത് തൊഴിലാളിക്ക് പരുക്ക്

Last Updated:

താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയൻ ഊർന്നിറങ്ങി ചാടിയപ്പോഴാണ് പരുക്കറ്റത് .

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: കള്ള് ചോദിച്ചു കൊടുക്കാത്തതിനു ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചുമാറ്റി. തെങ്ങിലുണ്ടായിരുന്ന ചെത്തുതൊഴിലാളി ചാടി രക്ഷപ്പെടുന്നതിനിടെ വീണ് കാലൊടിഞ്ഞു. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വെള്ളിക്കുളങ്ങര കൈലാൻ വീട്ടിൽ ജയൻ (43)ആണ് പരിക്കേറ്റത്. മരംവെട്ടുതൊഴിലാളി മങ്കൊമ്പിൽ വീട്ടിൽ ബിസ്മി (45) ആണ് പ്രതി.
advertisement

Also read-വനിതാ ടിക്കറ്റ് പരിശോധകയെ അക്രമിച്ച സ്വർണ കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ റെയിൽവെ പൊലീസ് കേസ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് ജയൻ ഊർന്നിറങ്ങി ചാടിയപ്പോഴാണ് പരുക്കറ്റത് . പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു. കള്ള് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിറകിലെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കള്ള് ചോദിച്ചു കൊടുക്കാത്തതിനു ചെത്തിക്കൊണ്ടിരുന്ന തെങ്ങ് യന്ത്രവാള്‍കൊണ്ട് മുറിച്ചു; ചെത്ത് തൊഴിലാളിക്ക് പരുക്ക്
Open in App
Home
Video
Impact Shorts
Web Stories