ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയാലുടൻ എറണാകുളം, തൃശൂർ വിയ്യൂർ ജയിലുകളിൽ നിന്ന് ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റും. കൊഫേപോസ ചുമത്തിയാൽ ഒരു വർഷത്തേക്കു പുറത്തിറങ്ങാനാകില്ല. കോഫേപോസ ചുമത്തപ്പെട്ട സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപ് നായർ പൂജപ്പുര സെൻട്രൽ ജയിലിലുമാണ് ഇപ്പോൾ കഴിയുന്നത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യൽ കഴിഞ്ഞാലുടൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് കേസെടുത്തു കസ്റ്റഡിയിൽ വാങ്ങും.
advertisement
Also Read സർക്കാർ രഹസ്യങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് ചോർത്തി നൽകി; കോടതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്
പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കൊഫേപോസ ചുമത്തുന്നത്. ഇവർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയും കേസെടുത്തിട്ടുണ്ട്. സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന മറ്റ് ഏജൻസികൾക്കും ഇവരെ ജയിലിൽ ചോദ്യം ചെയ്യാം. സ്വർണക്കടത്തു കേസിലെ സൂത്രധാരൻ ഫൈസൽ ഫരീദിനെ വൈകാതെ കേരളത്തിലെത്തിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.