Gold Smuggling| സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി 'ദാവൂദ് അൽ അറബി' എന്ന് റമീസിന്റെ മൊഴി

Last Updated:
ദാവൂദ് അൽ അറബിക്ക് വേണ്ടി 12 തവണ സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം.
1/5
gold smuggling Case, Swapna Suresh, ED, Enforcement, Sivashankar, NIA, സ്വപ്ന സുരേഷ്, സ്വർണക്കടത്ത്, എൻഫോഴ്സ്മെന്റ്, സ്വപ്ന ജാമ്യം, Ramees, റമീസ്
കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി പ്രവാസി വ്യവസായിയെയ്ന്ന് കേസിലെ പ്രതി കെ ടി റമീസിന്റെ മൊഴി. ദാവൂദ് അല്‍ അറബിഎന്നാണ് ഈ വ്യവസായി അറിയപ്പെടുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഇയാളാണെന്നാണ് റമീസ് കസ്റ്റംസിന് മൊഴി നല്‍കിയത്.
advertisement
2/5
swapna suresh, angiogram test for swapna suresh, selfie with swapna suresh, സ്വപ്ന സുരേഷ്, സെൽഫി, ആൻജിയോഗ്രാം പരിശോധന, സ്വർണക്കടത്ത് കേസ്
ദാവൂദ് അൽ അറബിക്ക് വേണ്ടി 12 തവണ സ്വര്‍ണം കടത്തിയെന്നാണ് മൊഴിയിലുള്ളത്. ഈ ദാവൂദ് ആരാണ് എന്ന അന്വേഷണത്തിലാണ് അന്വേഷണ സംഘം. കോഫേപോസ നടപ്പാക്കുന്നതിന്റെ ഭാഗമായി കോഫേപോസ ബോര്‍ഡിന് മുമ്പാകെയാണ് റമീസിന്റെ ഈ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് സമര്‍പ്പിച്ചിരിക്കുന്നത്.
advertisement
3/5
Gold Smuggling, Pinarayi Vijayan, KT Jaleel, UAE Consulate, Protocol, ജലീൽ, പ്രോട്ടോകോൾ, കോൺസുലേറ്റ്, മതഗ്രന്ഥം, ED, Chennithala, ചെന്നിത്തല, Sivashankar arrest, ശിവശങ്കർ അറസ്റ്റിൽ, MLA gold smuggling, MLA gold,
ആഗസ്റ്റ് രണ്ടിന് വിയ്യൂർ ജയിലിൽ വച്ച് റമീസ്, കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ഇതേമൊഴി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിനും റമീസ് നൽകിയിട്ടുണ്ട്. മൊഴിയുടെ പൂര്‍ണരൂപമല്ല, മറിച്ച് മൊഴിയുടെ വിശദാംശങ്ങളാണ് പ്രതികളെ കരുതല്‍ തടങ്കലിലാക്കാനായി ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചത്.
advertisement
4/5
Swapna Suresh, സ്വപ്ന സുരേഷ്, Pinarayi vijayan, UAE gold, പിണറായി വിജയൻ, IT Department, സ്വർണക്കടത്ത്, യുഎഇ കോൺസുലേറ്റ്, ശിവശങ്കർ
ഇതുവരെ 166 കിലോ ഗ്രാം സ്വര്‍ണം കടത്തിയെന്നാണ് എന്‍ഐഎ സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. 21 തവണ കടത്തുകയും 21ാമത്തെ തവണ പിടിക്കപ്പെടുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
5/5
gold smuggling case, gold smuggling kerala, gold smuggling, സ്വർണക്കടത്ത്, സ്വർണക്കടത്ത് കേസ്, സ്വപ്ന സുരേഷ്
അതേസമയം, കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍നിന്ന് കേരളത്തില്‍ എത്തിച്ച റബിന്‍സിനെ ചോദ്യം ചെയ്യുന്നതോടെ മലയാളി വ്യവസായിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
advertisement
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭരണത്തലവനായി 25 വർഷം; ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 25 വർഷം തികഞ്ഞതിന്റെ ഓർമ്മ പുതുക്കി.

  • 2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ചുമതലയേറ്റ ദിവസത്തെ ചിത്രം മോദി പങ്കുവെച്ചു.

  • ജനങ്ങളുടെ അനുഗ്രഹത്താൽ 25 വർഷം ഗവൺമെൻ്റ് തലവനായി സേവനം ചെയ്യുന്നതിൽ നന്ദി അറിയിച്ചു.

View All
advertisement