TRENDING:

കളിയാക്കിയതിന് കോളേജ് വിദ്യാർഥി ബന്ധുവായ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചു

Last Updated:

ഏറെനാളായി പെൺകുട്ടി തന്നെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നും ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: കളിയാക്കിയെന്ന് ആരോപിച്ച് ബന്ധുവായി പെൺകുട്ടിയെ കോളേജ് വിദ്യാർഥി ക്രൂരമായി ആക്രമിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റ 17കാരിയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുള്ള പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 19കാരനായ ഭരത് എന്ന കോളേജ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement

യുവതിയുടെ ജനനേന്ദ്രിയം മുറിച്ചു; 40കാരിക്ക് പത്തുവർഷം തടവ്

ഏറെനാളായി പെൺകുട്ടി തന്നെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നും ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തിയതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. പട്ടാപ്പകൽ ബസ് സ്റ്റോപ്പിൽവെച്ചാണ് യുവാവ് പെൺകുട്ടിയെ ആക്രമിച്ചത്. കോളേജിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. തേങ്ങ വെട്ടുന്ന കത്തിയുമായാണ് ഭരത് പെൺകുട്ടിയെ ആക്രമിച്ചത്. മുമ്പൊരിക്കൽ പെൺകുട്ടിയും യുവാവും തമ്മിൽ വഴക്കുണ്ടാകുകയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
കളിയാക്കിയതിന് കോളേജ് വിദ്യാർഥി ബന്ധുവായ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ചു