ന്യൂയോർക്കിൽ എയർ കാനഡ വിമാനം ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
മണിക്കൂറുകളോളം വിമാന സർവീസുകൾ തടസ്സപ്പെട്ടു
ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ റൺവേയിൽ വെച്ച് എയർ കാനഡ എക്സ്പ്രസ് വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. മോൺട്രിയലിൽ നിന്ന് 72 യാത്രക്കാരും നാല് ജീവനക്കാരുമായി എത്തിയ CRJ-900 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ മുൻഭാഗം (കോക്ക്പിറ്റ്) പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മറ്റൊരു വിമാനത്തിലെ അടിയന്തര സാഹചര്യം നേരിടാൻ എത്തിയ ഫയർ ട്രക്കുമായാണ് വിമാനം കൂട്ടിയിടിച്ചത്. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 നൽകുന്ന വിവരമനുസരിച്ച്, വിമാനം റൺവേയിൽ ഇറങ്ങിയ ഉടനെ അവിടെയുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിലെ ടാക്സിവേയിലൂടെ മണിക്കൂറിൽ 24 മൈൽ വേഗതയിൽ നീങ്ങുകയായിരുന്ന എയർ കാനഡ വിമാനത്തിന് മുന്നിലേക്ക് ഫയർ ട്രക്ക് അപ്രതീക്ഷിതമായി എത്തിയതാണ് ദുരന്തത്തിന് കാരണമായത്.
Video from the scene at La Guardia this evening. Eyewitness in the video states the aircraft’s nose lifted after passengers deplaned the CRJ. https://t.co/cg30LJOyfk
— Flightradar24 (@flightradar24) March 23, 2026
advertisement
അപകടത്തിന് തൊട്ടുമുമ്പ് എയർ ട്രാഫിക് കൺട്രോളർ (ATC) ഫയർ ട്രക്കിനോട് നിൽക്കാൻ ആക്രോശിക്കുന്നത് ഓഡിയോ റെക്കോർഡിംഗുകളിൽ വ്യക്തമാണ്. എന്നാൽ ഈ മുന്നറിയിപ്പ് ലഭിക്കുമ്പോഴേക്കും വിമാനം ട്രക്കുമായി കൂട്ടിയിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം തകർന്നു
ദുരന്തത്തെത്തുടർന്ന് ലാഗ്വാർഡിയ വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി. മണിക്കൂറുകളോളം വിമാന സർവീസുകൾ തടസ്സപ്പെട്ടു. സംഭവത്തിൽ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 24, 2026 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ന്യൂയോർക്കിൽ എയർ കാനഡ വിമാനം ലാൻഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു







