വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മ മുറിയിൽ പൂട്ടിയിട്ടു; 38 കേസുകളിലെ പ്രതി അനസ് പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയായിരുന്നു ആക്രമണം
ചിറയിൻകീഴ്: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ തന്ത്രപരമായി കുടുക്കി വീട്ടമ്മ. അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി അനസിനെയാണ് (37) ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രതിയെ മുറിക്കകത്തിട്ട് പൂട്ടിയ ശേഷം നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് നേരെയായിരുന്നു ആക്രമണം. ഭർത്താവും മക്കളും ഗൾഫിലാണെന്ന് പോലീസ് പറയുന്നു. ഇവർ മുറ്റത്ത് നിൽക്കുമ്പോഴാണ് അനസ് മതിൽ ചാടിക്കടന്ന് എത്തിയത്. ബലാൽക്കാരമായി ഇവരെ പിടിച്ചു വലിച്ചു മുറിക്കകത്ത് കയറ്റിയ പ്രതി പീഡിപ്പിക്കാനും പണവും ആഭരണങ്ങളും തട്ടിയെടുക്കാനും ശ്രമിച്ചു. എന്നാൽ മദ്യലഹരിയിലായിരുന്ന പ്രതി ഇതിനിടെ മയങ്ങിപ്പോയി. ഈ അവസരം മുതലെടുത്ത വീട്ടമ്മ പുറത്തിറങ്ങി പ്രതിയെ മുറിക്കകത്തിട്ട് പൂട്ടുകയായിരുന്നു.
പിടിയിലായ അനസ് വർക്കലയിൽ റഷ്യൻ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി മുപ്പത്തിയെട്ടോളം കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനും ആക്രമിക്കാൻ ശ്രമിച്ചതിനും കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു.
advertisement
ചിറയിൻകീഴ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് മുറിക്കകത്ത് പൂട്ടിയ നിലയിലായിരുന്ന പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 23, 2026 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മ മുറിയിൽ പൂട്ടിയിട്ടു; 38 കേസുകളിലെ പ്രതി അനസ് പിടിയിൽ










