താനെ: വേശ്യാവൃത്തിക്ക് വിസമ്മതിച്ച ഇരുപത്തിനാലുകാരിയുടെ ജനനേന്ദ്രിയം മുറിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തകേസിൽ 40കാരിക്ക് പത്തുവർഷത്തെ തടവുശിക്ഷ. ബംഗ്ലാദേശ് സ്വദേശിനി റൂബി മുൻഷിയെയാണ് താനെ കോടതി ശിക്ഷിച്ചത്. ബംഗ്ലാദേശിൽ നിന്ന് മികച്ച ജോലിനൽകാമെന്ന് പറഞ്ഞാണ് യുവതിയെ മുംബൈയിലെത്തിച്ചത്. തുടർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു.
ഏറെ നിർബന്ധിച്ചിട്ടും ശരീരം വിൽക്കാൻ തയാറാകാതെ വന്നതോടെയാണ് യുവതിക്കെതിരെ കൊടുംക്രൂരത അഴിച്ചുവിട്ടത്. ഭീകരമായി മർദ്ദിച്ചശേഷം കത്തികൊണ്ട് ജനനേന്ദ്രിയം മുറിച്ചു. തുടർന്ന് ശരീരമാസകലം സിഗരറ്റുപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഭീകരമർദ്ദനത്തിൽ യുവതിയുടെ പല്ലുകളും നഷ്ടമായി. ദീർഘനാൾ യുവതിക്ക് ആശുപത്രിയിൽ കഴിയേണ്ടിവന്നു. അതേസമയം, കേസിൽ റൂബിയുടെ സഹായികളെ കോടതി കുറ്റവിമുക്തരാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.