TRENDING:

ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി അതിക്രമിച്ചു; കോമഡി താരം പിടിയില്‍

Last Updated:

അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി അതിക്രമിച്ച കോമഡി താരം പിടിയില്‍. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
advertisement

അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു രോഗികളിരിക്കുന്ന കസേരയിൽ കയറി കിടന്നു. ഇത് ചോദ്യക്കാനെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന് അവിടെയുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറഞ്ഞു. ഇതോടെ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമിക്കുകയായിരുന്നു.

Also read-പുനലൂരിലെ വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ മൃതദേഹങ്ങൾ; തമിഴ്നാട് സ്വദേശി പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് ആശുപത്രി അധികൃതർ അഞ്ചൽ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുത്തു. ശേഷം അമ്മയ്ക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി അതിക്രമിച്ചു; കോമഡി താരം പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories