കൊല്ലം: പുനലൂരിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി പോലീസ് പിടിയിൽ. തമിഴ്നാട് തെങ്കാശി ഒട്ടുപാലം സ്വദേശി ശങ്കർ ആണ് പിടിയിലായത്. പുനലൂർ വെട്ടിപ്പുഴ പാലത്തിന് സമീപത്തുള്ള വീട്ടിനുള്ളിൽ മൂന്ന് ദിവസം മുൻപാണ് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്
കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം കുടിൽകെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടത്. തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച നിലയിലായിരുന്ന മൃതദേഹങ്ങൾക്ക് ഏകദേശം നാല് ദിവസത്തോളം പഴക്കം ഉണ്ടായിരുന്നു. Also Read- കോഴിക്കോട് കട്ടിപ്പാറയിൽ 20 ദിവസം മുമ്പ് കാണാതായ ആദിവാസി സ്ത്രീയുടെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി പുരുഷന്റെയും സ്ത്രീയുടേയുമായിരുന്നു മൃതദേഹങ്ങൾ. കുടിലിലെ താമസക്കാരിയായിരുന്ന ഇന്ദിരയുടെതും പുരുഷന്റെ മൃതദേഹം കടയ്ക്കമൺ സ്വദേശി ബാബുവിന്റേതും ആണെന്നും പരിശോധനയിൽ തിരിച്ചറിഞ്ഞു.
കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തിയെങ്കിലും യാതൊരു തെളിവികളോ തുമ്പോ ലഭിച്ചിരുന്നില്ല. ഇതിനിടയിൽ ഒരാൾ നൽകിയ വിവരമാണ് ശങ്കറിലേക്ക് അന്വേഷണം എത്താൻ സഹായിച്ചത്. മറ്റൊരു കേസിൽ ജയിലിൽ ആയിരുന്ന ശങ്കർ കൊലപാതകം നടന്ന അന്ന് രാവിലെയാണ് ജയിൽ മോചിതനായത്.
Also Read- എടവണ്ണയിലെ യുവാവിന്റെ കൊലപാതകം; സുഹൃത്ത് ഷാൻ മുഹമ്മദ് അറസ്റ്റിൽ; കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് പൊലീസ് പുനലൂരിൽ എത്തി ബാറുകളിൽ മദ്യപിച്ച് കറങ്ങി നടന്ന ശങ്കർ വൈകിട്ടോടെ ഇന്ദിര താമസിച്ചിരുന്ന വീട്ടിൽ എത്തുകയായിരുന്നു. ഈ സമയം ഇന്ദിരയും രണ്ട് സഹായികളും വീട്ടിലുണ്ടായിരുന്നു. അവിടെ എത്തിയ ശങ്കർ ഇന്ദിരയെ ശാരീരികമായി ഉപദ്രവിക്കുന്നത് മറ്റുള്ളവർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ ശങ്കർ ഇന്ദിരയെയും കൂടെ ഉണ്ടായിരുന്ന ആളെയും തലക്കടിച്ചു കൊലപ്പെടുത്തി. ഇതുകണ്ട് അവിടെ ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പറ്റി പോലീസ് അന്വേഷിച്ചു വരികയാണ്.
കൊലപാതകത്തിന് ശേഷം അവിടെ നിന്നും ഇറങ്ങി നടന്ന ശങ്കർ തൊളിക്കോട് മണിയാർ പാതയിലെ പാലത്തിന് ചുവട്ടിൽ അന്തിയുറങ്ങി. പുലർച്ചെ ശങ്കറിന്റെ പരിചയക്കാരായ രണ്ട് കോളനിവാസികൾ വസ്ത്രങ്ങളിൽ രക്തം പുരണ്ട് നിൽക്കുന്ന നിലയിൽ ശങ്കറിന് കണ്ടു. ഇവരോട് ശങ്കർ കൊല നടത്തിയ വിവരം പറഞ്ഞിരുന്നെങ്കിലും ഇവർ ഇത് രഹസ്യമായിവെച്ചു.
മറ്റൊരു ദിവസം ഇവർ രഹസ്യമായി കൊലപാതക വിവരം സംസാരിക്കുന്നത് കേൾക്കാനിടയായ ഒരാൾ പുനലൂർ പോലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുന്നത്.
പുനലൂർ ഡിവൈഎസ്പി വിനോദ് കുമാർ, സി ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.