ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കുട്ടിയെ കൂട്ടാൻ അങ്കണവാടിയിൽ എത്തിയപ്പോൾ അമ്മ കാണുന്നത് കരഞ്ഞ് അവശനിലയിലായ കുട്ടിയെ. കാര്യം ചോദിച്ചപ്പോൾ കുട്ടിക്ക് ജലദോഷം ഉണ്ടെന്നും അതിനാൽ ആണ് കുട്ടി കരയുന്നത് എന്നുമാണ് ആയ സിന്ധു മറുപടി നൽകിയത്. തുടർന്ന് കുട്ടിയെ കൂട്ടി വീട്ടിൽ എത്തി വസ്ത്രം മാറുന്ന സമയം അണ് കാലുകളിൽ ഉൾപ്പടെ അടിയും നുള്ളും കൊണ്ടുണ്ടായ പാടുകൾ കാണുന്നത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾ വിവരം തിരക്കിയപ്പോൾ ആണ് കുട്ടി കാര്യങ്ങൾ പറയുന്നത്. ഇതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
Also read-സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ
ഒരുവർഷം മുമ്പ് കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു . ഇതിന്റെ ചികിത്സ ഇപ്പോഴും തുടരുകയാണ് എന്ന് രക്ഷിതാക്കൾ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പൊഴിയൂർ പൊലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആയ സിന്ധുവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
