HOME /NEWS /Crime / സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ

സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി; പ്രതികൾ അറസ്റ്റിൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ ആക്രമിച്ചത്

  • Share this:

    മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്തു. സുഹൃത്തിനൊപ്പം വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. മുംബൈ സ്വദേശികളായ 22,25 വയസ് പ്രായമുള്ള രണ്ടു പേരെ പൊലീസ് പിടികൂടി.

    ഒരു താഴ്വാരത്തുകൂടി നടന്നു നീങ്ങുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുകൂട്ടർക്കും ഇടയിൽ തർക്കമുണ്ടായി. പ്രതികളിലൊരാൾ ബിയർ കുപ്പി ഉപയോ​ഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിന്റെ തലയ്ക്കടിച്ചു. പിന്നാലെ അയാളെ വിവസ്ത്രനാക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പഴ്‌സ് പ്രതികൾ കത്തിച്ചുകളയുകയും ചെയ്തു.

    സംഭവസ്ഥലത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് 27 വരെ റിമാന്റ് ചെയ്തു.

    First published:

    Tags: Arrested in rape, Gang rape, Maharashtra