TRENDING:

മലപ്പുറത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കോൺ‌ഗ്രസ് നേതാവ് അറസ്റ്റിൽ

Last Updated:

പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം‍ പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് ഭരണസമിതി അംഗവുമായ കരിപ്പൂർ വളപ്പിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ ജമാലിനെ (35)യാണ് പീഡനക്കേസിൽ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
ജമാൽ കരിപ്പൂർ
ജമാൽ കരിപ്പൂർ
advertisement

ഇതും വായിക്കുക: വീട്ടിലെത്തിയത് വെള്ളം ചോദിച്ച്; യുവതിയെ അടുക്കളയിലെത്തി തീ കൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യത്തിലെന്ന്

യുവതിയെ വിവാഹ വാഗ്‍ദാനം നൽകി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണു കേസ്. തിങ്കളാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ജമാൽ പഞ്ചായത്ത് അംഗത്വം സ്വയം രാജിവയ്ക്കണമെന്നും തയാറില്ലെങ്കിൽ പഞ്ചായത്ത് പ്രസിഡന്റോ പഞ്ചായത്ത് ഡയറക്ടറോ അദ്ദേഹത്തെ പുറത്താക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ഇതും വായിക്കുക: 'നിങ്ങളുടെ പാർട്ടിയിലെ തന്നെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്‌കരൻ

advertisement

എന്നാൽ‍, ലഹരി മാഫിയയ്ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസിൽ കുരുക്കി വേട്ടയാടുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് ആരോപിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ കോൺ‌ഗ്രസ് നേതാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories