വീട്ടിലെത്തിയത് വെള്ളം ചോദിച്ച്; യുവതിയെ അടുക്കളയിലെത്തി തീ കൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യത്തിലെന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്
കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യം കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(39) ആണ് കൊല്ലപ്പെട്ടത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ ഇന്നലെ ഉച്ചയോടെ പെട്രോൾ ഒഴിച്ചത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ഇതും വായിക്കുക: കണ്ണൂരിൽ യുവാവ് വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രവീണയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നാലെ രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു. ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.
ഇതും വായിക്കുക: 'നിങ്ങളുടെ പാർട്ടിയിലെ തന്നെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്‌കരൻ
അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ജിജേഷ് എത്തിയത്. പ്രവീണയുടെ ഭർത്താവ് അജീഷ് വിദേശത്താണ്. വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
Location :
Kannur,Kannur,Kerala
First Published :
August 21, 2025 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിലെത്തിയത് വെള്ളം ചോദിച്ച്; യുവതിയെ അടുക്കളയിലെത്തി തീ കൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യത്തിലെന്ന്