ഗുരുതരമായി പരിക്കേറ്റ സാം ജെ വൽസലത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും തീവ്ര പരിചരണനിലയിൽ ആക്കുകയുമായിരുന്നു. എന്നാൽ രോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
Also read-കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതശരീരം കണ്ടെത്തി
മാറനല്ലൂർ സ്വദേശിയായ സാം ഇപ്പോൾ ബാലരാമപുരത്താണ് താമസിക്കുന്നത്. നേരത്തെയും പണമിടപാട് സംബന്ധിച്ച് ബന്ധുക്കളുമായി തർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലത്തെ ആക്രമണമെന്നും പൊലീസ് പറയുന്നു.
advertisement
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 13, 2023 3:39 PM IST