കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതശരീരം കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
സമീപപ്രദേശത്തു നിന്നും കാണാതായ വ്യക്തികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്
കോഴിക്കോട്: കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേര്‍ന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകളാണ് ആദ്യം കണ്ടെത്തിയത്. സമീപത്തു നിന്നും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്താനായിട്ടില്ല. പിന്നീട് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ മറ്റു ശരീരഭാഗങ്ങളും കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് അരയ്ക്കുള്ള മുകളിലുള്ള ഭാഗവും കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഏഴുമണിക്ക് നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയതിന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്. ഇതും കത്തിക്കരിഞ്ഞനിലയിലാണ്.
advertisement
പുരുഷന്റെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് കൊയിലാണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍നിന്ന് കാണാതായവരെക്കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Location :
Kozhikode,Kozhikode,Kerala
First Published :
August 13, 2023 1:03 PM IST