TRENDING:

മന്ത്രവാദം ആരോപിച്ചു ദമ്പതികളെയും 18 വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി

Last Updated:

ഇവരുടെ പ്രായപൂർത്തിയാകാത്ത മകൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്

advertisement
മന്ത്രവാദം ആരോപിച്ചു ദമ്പതികളെയും 18 വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി. ജാർഖണ്ഡിലെ പലാമുവിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വിജയ് ഭുയാൻ (45), ഭാര്യ കാലിയാ ദേവി (40), മകൻ ചോട്ടു ഭുയാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.  ഇവരുടെ പ്രായപൂർത്തിയാകാത്ത മകൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.  പാങ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇവരുടെ വീട്ടിൽ നിന്നാണ് ഞായറാഴ്ച മൃതദേഹങ്ങൾ കണ്ടെടുത്തത്. പെൺകുട്ടിയെ ഗുരുതരമായ പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മന്ത്രവാദം സംബന്ധിച്ച സംശയത്തെത്തുടർന്നുള്ളതാണ് കൊലപാതകമെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് ലെസ്‌ലിഗഞ്ച് സബ് ഡിവിഷണൽ പോലീസ് ഓഫീസർ മനോജ് കുമാർ ഝാ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. പ്രതികളെ പിടികൂടാനായി തിരച്ചിൽ ശക്തമാക്കിയതായും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
മന്ത്രവാദം ആരോപിച്ചു ദമ്പതികളെയും 18 വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി
Advertisement
Open in App
Home
Video
Impact Shorts
Web Stories