TRENDING:

രണ്ട് പെൺമക്കളെ പീഡിപ്പിച്ച നരാധമന് നാലു ജീവപര്യന്തം തടവിന് ശിക്ഷ; മഞ്ചേരി കോടതിയുടെ വിധികൾ രണ്ടാഴ്ചയ്ക്കിടെ

Last Updated:

എട്ടു മാസം ഗർഭിണിയായിരുന്ന ഭാര്യയുമായി വഴക്കിട്ട് പെൺമക്കളുടെ മുറിയിൽ ഉറങ്ങാൻ തുടങ്ങിയതോടെയാണ് പ്രതി പീഡനം ആരംഭിച്ചത്. വിവാഹിതയായ ഒരു മകൾ ഉൾപ്പടെ എട്ടു മക്കളുടെ പിതാവുമാണ് പ്രതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ബലാത്സംഗം ചെയ്ത പിതാവിന് രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയായി നാലു ജീവപര്യന്തം ശിക്ഷ. മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജ് പി. ടി പ്രകാശനാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളിൽ ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചത്. പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓഗസ്റ്റ് 13ന് രണ്ട് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി 17കാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു ജീവപര്യന്തം കൂടി വിധിക്കുകയായിരുന്നു. നിലമ്പൂർ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസാ അധ്യാപകനാണ് രണ്ടാഴ്ചയ്ക്കിടെ നാലു ജീവപര്യന്തം ലഭിച്ചത്. വിവാഹിതയായ ഒരു മകൾ ഉൾപ്പടെ എട്ടു മക്കളുടെ പിതാവുമാണ് പ്രതി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

രക്ഷിതാവ് എന്ന് ഉത്തരവാദിത്വം നിർവ്വഹിക്കേണ്ടയാൾ തന്നെ ഒന്നിലധികം തവണ കുട്ടികളെ ദാക്ഷിണ്യമില്ലാതെ ബലാത്സംഗം ചെയ്തതിനാലാണ് ഇരട്ട ജീവപര്യന്തം വീതം ഓരോ കേസിലും വിധിച്ചത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജ് നിരീക്ഷിച്ചു.

ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത ശിക്ഷ തന്നെ വേണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. പിഴയടയ്ക്കാത്ത പക്ഷം രണ്ടു വർഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പ്രതി പിഴയൊടുക്കിയാൽ ഇരയായ പെൺകുട്ടിക്ക് രണ്ടു ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു.

advertisement

Also See- ഭർത്താവിനും മക്കൾക്കുമൊപ്പം വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചതിന് ഇതേ കോടതി ഓഗസ്റ്റ് 13ന് ഇയാളെ രണ്ടു ജീവപര്യന്തം തടവിനും 2.1 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. പിഴയടച്ചാൽ രണ്ടു ലക്ഷം രൂപ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാൻ ആദ്യ കേസിലെ വിധിയിലും കോടതി ഉത്തരവിട്ടിരുന്നു.

Also Read- വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 47കാരൻ അറസ്റ്റിൽ

advertisement

2014നും 2016നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ. അന്ന് എട്ടു മാസം ഗർഭിണിയായിരുന്ന ഭാര്യയുമായി വഴക്കിട്ട് പെൺമക്കളുടെ മുറിയിൽ ഉറങ്ങാൻ തുടങ്ങിയതോടെയാണ് പ്രതി പീഡനം ആരംഭിച്ചത്. പീഡന വിവരം പെൺകുട്ടികൾ മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും പെൺമക്കൾ മാതാവിനോട് പറഞ്ഞിരുന്നു.

Also Read- സുഹൃത്തിനെ അടിച്ചുവീഴ്ത്തി; മൈസൂരു ചാമുണ്ഡി ഹിൽസിലെത്തിയ വിദ്യാർഥിനിയെ ആറുപേർ ബലാത്സംഗം ചെയ്തു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2016 മാർച്ച് 12ന് ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് വീട്ടിലെത്തി പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പിറ്റേന്ന് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. മക്കളെ ലൈംഗികമായി പീഡിപ്പിച്ചത് ചോദ്യം ചെയ്തതിന് ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്കെതിരെ മറ്റൊരു കേസ് നിലമ്പൂർ കോടതിയിൽ നടന്നു വരികയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട് പെൺമക്കളെ പീഡിപ്പിച്ച നരാധമന് നാലു ജീവപര്യന്തം തടവിന് ശിക്ഷ; മഞ്ചേരി കോടതിയുടെ വിധികൾ രണ്ടാഴ്ചയ്ക്കിടെ
Open in App
Home
Video
Impact Shorts
Web Stories