വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 47കാരൻ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലെന്ന് മനസിലാക്കി ഇവിടെ എത്തിയ പ്രതി പെണ്‍കുട്ടിയെ കയറിപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇടുക്കി: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജ് (47) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലെന്ന് മനസിലാക്കി ഇവിടെ എത്തിയ പ്രതി പെണ്‍കുട്ടിയെ കയറിപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഇതിനിടെ പെണ്‍കുട്ടി ഇയാളുടെ കൈയില്‍ കടിച്ചതിനുശേഷം ഓടി രക്ഷപെടുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ കയറിയാണ് പെൺകുട്ടി പ്രതിയിൽനിന്ന് രക്ഷപെട്ടത്. സമീപവാസികൾ ഓടി കൂടിയെങ്കിലും പ്രതി ഓടിരക്ഷപെടുകയായിരുന്നു.
അന്നു വൈകിട്ടോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
advertisement
ഭർത്താവിനും മക്കൾക്കുമൊപ്പം വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: ഭർത്താവിനും മക്കൾക്കുമൊപ്പം വീട്ടിൽ ഉറങ്ങി കിടന്ന വീട്ടമ്മയെ കടന്നു പിടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കടക്കൽ ആഴാന്തക്കുഴി സ്വദേശി 29 വയസ്സുള്ള കണ്ണൻ എന്നുവിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്. മൂന്നാം ഓണ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി 12 മണിയോടെ ജനലഴി ഇളക്കിയാണ് പ്രതി വീടിനുള്ളിൽ കടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ ശ്രീകാന്ത് വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ച് ഉണർന്നതോടെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ ശ്രീകാന്ത് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. വീട്ടുകാരുടെ ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. സംഭവത്തിൽ വീട്ടുകാർ കടയ്ക്കൽ പൊലീസിൽ പരാതി നൽകി.
advertisement
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ വീടിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. യുവാവിന്‍റെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പതിനാറുകാരിയെ കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലാൻ ശ്രമം; അയൽവാസി ഒളിവിൽ
പതിനാറു വയസുകാരിയെ അയൽക്കാരൻ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു. മണ്ണാർക്കാടാണ് സംഭവം. പെണ്‍കുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയല്‍ക്കാരനായ ജംഷീര്‍ എന്ന യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതി ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
advertisement
കഴുത്ത് മുറുകി ഗുരുതരവസ്ഥയിലുള്ള പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീട്ടിനുള്ളിൽ ആളില്ലാത്ത തക്കം നോക്കിയാണ് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് എത്തിയ മുത്തശ്ശി കഴുത്തില്‍ തോര്‍ത്ത് മുറുക്കി വായ്ക്കുള്ളില്‍ തുണി തിരുകിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുത്തശ്ശിയെ കണ്ടതോടെ ജംഷീര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Location :
First Published :
Aug 25, 2021 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 47കാരൻ അറസ്റ്റിൽ









