സുഹൃത്തിനെ അടിച്ചുവീഴ്ത്തി; മൈസൂരു ചാമുണ്ഡി ഹിൽസിലെത്തിയ വിദ്യാർഥിനിയെ ആറുപേർ ബലാത്സംഗം ചെയ്തു

Last Updated:

ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

News18 Malayalam
News18 Malayalam
മൈസൂരു: രാജ്യത്തെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. മൈസൂരിലെ ചാമുണ്ഡി ഹിൽസിലെത്തിയ ഉത്തർപ്രദേശ് സ്വദേശിനിയായ കോളജ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹില്‍സിൽ എത്തിയ പെണ്‍കുട്ടിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
ബൈക്ക് തടഞ്ഞ് നിര്‍ത്തി സുഹൃത്തിനെ അടിച്ചുവീഴ്ത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം.
advertisement
സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പെൺകുട്ടിയും സുഹൃത്തും മൊഴി നൽകാനുള്ള അവസ്ഥയിലല്ലെന്നും ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയാൽ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് അറിയിച്ചു.
English Summary: In a shocking incident, a student from Uttar Pradesh has been gang-raped by a gang of six youths at the foothills of the Chamundi Hills in Mysuru.According to police, the incident had taken place on Tuesday night at about 7 p.m., when the girl was returning home with a friend. She had gone to an isolated Chamundi hills area with him. The gang of six youths in an inebriated state waylaid the victim and her friend near isolated Lalithadripura and committed the crime.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സുഹൃത്തിനെ അടിച്ചുവീഴ്ത്തി; മൈസൂരു ചാമുണ്ഡി ഹിൽസിലെത്തിയ വിദ്യാർഥിനിയെ ആറുപേർ ബലാത്സംഗം ചെയ്തു
Next Article
advertisement
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധങ്ങളിൽ ഉയർച്ച താഴ്ചകളും മുന്നേറ്റവും കാണാം

  • ചില രാശികൾക്ക് വെല്ലുവിളികളും തെറ്റിദ്ധാരണകളും

  • ബന്ധങ്ങൾ വളർത്താൻ മനസ്സിലാക്കലും ക്ഷമ

View All
advertisement