TRENDING:

സ്കൂളിൽവച്ച് നഗ്നദൃ‌ശ്യം പകർത്തി 30 വർഷമായി ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കേസ്

Last Updated:

ആരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു‌

advertisement
കാസർ‌ഗോഡ്: 48കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ പോലീസ് കേസ്. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ എസ് സുധാകരനെതിരെയാണ് കാസർഗോഡ് വനിതാ പോലീസ് കേസെടുത്തത്.
എസ് സുധാകരൻ
എസ് സുധാകരൻ
advertisement

പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു.

ആരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാർട്ടി കമ്മീഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് കേസെടുത്തത്.

മൂന്ന് പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. സ്കൂൾ മുറിയിൽനിന്ന് ഉൾപ്പെടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചു. 1995 മുതൽ പീഡനം നടത്തുകയാണ്. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാൽ സുധാകരൻ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

advertisement

പെർളയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന സുധാകരൻ കുറച്ച് കാലം ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The police have registered a case against a CPM leader following a complaint that he sexually assaulted a 48-year-old housewife. The Kasaragod Women’s Police registered the case against S. Sudhakaran, who is a former Kumbla CPM Local Secretary, a current member of the Enmakaje Panchayat, and a teacher at Ichlampady School. The action comes a week after the survivor submitted complaints to the District Police Chief and the DGP. Protests had been organized by various groups, including the BJP, demanding his arrest and dismissal from the school for the delay in taking action against Sudhakaran.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂളിൽവച്ച് നഗ്നദൃ‌ശ്യം പകർത്തി 30 വർഷമായി ലൈംഗികാതിക്രമം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതിയിൽ കേസ്
Open in App
Home
Video
Impact Shorts
Web Stories