ട്രഷറി സീനിയര്‍ അക്കൗണ്ടന്റായ എം ആര്‍ ബിജുലാല്‍ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയ്‌ക്കോ മറ്റു സുഹൃത്തുക്കള്‍ക്കോ ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ റമ്മി കളിച്ചതിലൂടെയുണ്ടായ വന്‍ നഷ്ടം വീട്ടാനാണ് പണം അപഹരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ബിജുവിന്റെ ഭാര്യയും കേസിലെ രണ്ടാം പ്രതിയുമായ സിമിയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിമിയെ തല്‍ക്കാലം പിടികൂടേണ്ടെന്ന നിലപാടിലാണ് പൊലീസ്. ബിജുവിനെ പിടികൂടിയ ശേഷം വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനുശേഷം സിമിക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടെങ്കില്‍ മാത്രം അറസ്റ്റിലേക്ക് കടക്കാമെന്നാണ് ആലോചന.
advertisement
TRENDING:IPL 2020 | ചൈനീസ് കമ്പനിയെ സപോൺസറാക്കിയതിൽ പ്രതിഷേധം; ഐപിഎൽ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി
[NEWS]മകനൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത വയോധികയ്ക്ക് പിന്നിൽ നിന്നുള്ള വാഹനമിടിച്ച് വീണ് ദാരുണാന്ത്യം[NEWS]'ഒന്നുകിൽ മുരളീധരൻ മന്ത്രിസ്ഥാനം രാജിവെയ്ക്കണം; അല്ലെങ്കിൽ പ്രധാനമന്ത്രി പുറത്താക്കണം'; കോടിയേരി ബാലകൃഷ്ണൻ [NEWS]
അതേസമയം, പ്രതി ബിജുലാലിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും. ഇയാള്‍ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തല്‍ക്കാലം അതുണ്ടാവില്ല. തട്ടിപ്പ് പുറത്തായ ആദ്യ ഘട്ടത്തില്‍ ബിജു കീഴടങ്ങാനുള്ള സന്നദ്ധത അഭിഭാഷകന്‍ മുഖേനെ വഞ്ചിയൂര്‍ പൊലീസിനെ അറിയിച്ചതായാണ് വിവരം. എന്നാല്‍ ഈ നീക്കത്തിന് പൊലീസ് തയാറായില്ലെന്നാണ് സൂചന. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ കൂടുതല്‍ ജീവനക്കാരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും.