IPL 2020 | ചൈനീസ് കമ്പനിയെ സപോൺസറാക്കിയതിൽ പ്രതിഷേധം; ഐപിഎൽ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി
- Published by:Anuraj GR
- news18-malayalam
Last Updated:
"ചൈനീസ് കമ്പനിയെ സ്പോൺസറായി അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഞങ്ങൾ ഐപിഎൽ സംഘാടകരോട് അഭ്യർത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ദേശസ്നേഹികളായ പൗരന്മാരോട് ഐപിഎൽ ബഹിഷ്കരിക്കാൻ അഭ്യർഥിക്കും"
ഐപിഎൽ മുഖ്യ സ്പോൺസറായി ചൈനീസ് മൊബൈൽ കമ്പനി വിവോയെ തുടരാൻ അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആർഎസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗ്രൻ മഞ്ചാണ് ഐപിഎലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഐപിഎലിന്റെ സ്പോൺസറായി ചൈനീസ് കമ്പനിയെ നീക്കംചെയ്തില്ലെങ്കിൽ, ടൂർണമെന്‍റ് ബഹിഷ്‌കരിക്കുമെന്ന് സ്വദേശി ജാഗ്രൻ മഞ്ച് വ്യക്തമാക്കി.
ഐപിഎൽ എന്തുകൊണ്ടാണ് ഒരു ചൈനീസ് കമ്പനിയുമായി കരാർ നീട്ടിക്കൊടുക്കുന്നതെന്ന് സ്വദേശി ജാഗ്രൻ മഞ്ച് ചോദിക്കുന്നു. ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യം നമ്മുടെ 20 സൈനികരെ കൊന്നൊടുക്കിയ സമയത്താണ് ചൈനയ്ക്കും ചൈനീസ് കമ്പനികൾക്കും എതിരായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സ്വദേശി ജാഗ്രൻ മഞ്ചിന്റെ ദേശീയ കോ-കൺവീനർ അശ്വിനി മഹാജൻ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഐപിഎൽ സംഘാടകർ ചൈനീസ് മൊബൈൽ കമ്പനിയെ ടൈറ്റിൽ സ്പോൺസറാക്കുന്ന തീരുമാനം പാടില്ലായിരുന്നു.
"ഐപിഎൽ ഒരു ബിസിനസാണെന്നും ഈ ബിസിനസ്സ് നടത്തുന്ന ആളുകൾ രാജ്യത്തോടും അതിന്റെ സുരക്ഷാ ആശങ്കകളോടും വിവേകമില്ലാത്തവരാണെന്നും മഹാജൻ പറഞ്ഞു. ലോകം മുഴുവൻ ചൈനീസ് കമ്പനികളെ ബഹിഷ്കരിക്കുമ്പോൾ, എന്തുകൊണ്ടാണ് ഐപിഎൽ അവരുമായി സൗഹൃദം പുലർത്തുന്നത്. ഒന്നും രാജ്യത്തിന് മുകളിലല്ല, ക്രിക്കറ്റുപോലും. അത് മനസ്സിലാക്കണം"- മഹാജൻ പറഞ്ഞു.
advertisement
ചൈനീസ് മൊബൈൽ കമ്പനിയുടെ സ്പോൺസർഷിപ്പ് തുടരാൻ ഐപിഎൽ തീരുമാനിച്ച വിവരം അറിഞ്ഞതിൽ അതിശയമുണ്ടെന്ന് സ്വദേശി ജാഗ്രൻ മഞ്ച് പ്രസ്താവനയിൽ പറഞ്ഞു. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയാൽ രക്തസാക്ഷിത്വം വരിച്ച ഭാരതത്തിന്‍റെ ധീര സൈനികരെ ഐപിഎൽ ഗവേണിംഗ് കൗൺസിൽ അവഹേളിച്ചു.
രാജ്യം മുഴുവൻ തങ്ങളുടെ വിപണിയെ ചൈനീസ് ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്ന ഈ സമയത്ത്, ചൈനീസ് കമ്പനികളെ അടിസ്ഥാന സൌകര്യ, ടെലികോം മേഖലകളിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മഹാജൻ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, ഐപിഎല്ലിന്റെ ഈ പ്രവർത്തനം ഒരു അപമാനം മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ആശങ്കകളെയും പൂർണമായി ബഹുമാനിക്കുന്നില്ലെന്ന് കാണിക്കുന്നതാണ്.
advertisement
TRENDING:മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം; ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചു[NEWS]Covid 19 | തിരുവനന്തപുരത്തെ രോഗവ്യാപനം: കൂടുതൽ ആശുപത്രികൾ കോവിഡ് ആശുപത്രിയാക്കുന്നു[NEWS]Cristiano Ronaldo | റൊണാൾഡോ ചാരി ഇരിക്കുന്ന കാറിന്റെ വില അറിയാമോ?[PHOTOS]
"ചൈനീസ് കമ്പനിയെ സ്പോൺസറായി അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഞങ്ങൾ ഐപിഎൽ സംഘാടകരോട് അഭ്യർത്ഥിക്കുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ദേശസ്നേഹികളായ പൗരന്മാരോട് ഐപിഎൽ ബഹിഷ്കരിക്കാൻ അഭ്യർഥിക്കും. രാജ്യത്തിന് മുകളിലല്ല ഒന്നും, ക്രിക്കറ്റുപോലും, ഓർക്കുക, ”മഹാജൻ പറഞ്ഞു.
advertisement
പതിമൂന്നാമത് ഐപിഎൽ ടൂർണമെൻറ് സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലെ ദുബായിൽ നടക്കും.
Location :
First Published :
August 03, 2020 11:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 | ചൈനീസ് കമ്പനിയെ സപോൺസറാക്കിയതിൽ പ്രതിഷേധം; ഐപിഎൽ ബഹിഷ്ക്കരിക്കുമെന്ന് ഭീഷണി