Also Read-മുട്ടക്കറി ഉണ്ടാക്കിയില്ല; ഡിന്നറിന് ക്ഷണിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി
സംഭവസമയം യുവതി വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. അതിക്രമിച്ചു കയറിയ പ്രതികൾ തോക്കു ചൂണ്ടി ഭയപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി. സംഭവം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും മുഴക്കിയെന്നും ആരോപിക്കുന്നു. പരാതി ലഭിച്ച കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാൽ ഈ കൂട്ടബലാത്സംഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാത്രമാണ് പൊലീസിന് വിവരം ലഭിക്കുന്നത്' കാൻപുർ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് കേശവ് കുമാർ ചൗധരി അറിയിച്ചു.
advertisement
Also Read-മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി. ഇന്ന് വയനാട്ടിൽ എത്തും
ഐപിസിയിലെ വിവിധ വകുപ്പുകൾ അനുസരിച്ചും എസ് സി-എസ് ടി അതിക്രമ നിരോധന നിയമം അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ദേരാപുർ എസ്എച്ച്ഒ, സർക്കിൾ ഓഫീസർ, അഡീഷണൽ എസ് പി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമെ കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് ടീമിനെയും നിയമിച്ചിട്ടുണ്ട്. എസ് പി വ്യക്തമാക്കി.