നാഗ്പുർ: മുട്ടക്കറി ഉണ്ടാക്കാത്തതിന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെ നാഗ്പുർ പൊലീസ് അറസ്റ്റ്ചെയ്തു. നാഗ്പൂരിലെ മങ്കാപൂർ പ്രദേശത്താണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഗാരേജിന് സമീപം തലയ്ക്ക് പരിക്കേറ്റ നിലയിലാണ് ബനാറസി എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് ഗൗരവാണ് കൊലയ്ക്ക്പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
കൊല്ലപ്പെട്ട ബനാറസി ഗൗരവിനെ വെള്ളിയാഴ്ച അത്താഴത്തിന് ക്ഷണിച്ചു. തുടർന്ന് ഇരുവരും മദ്യപിച്ചു. ഇതിനു പിന്നാലെയാണ് അത്താഴത്തിന് "മുട്ട കറി" ഇല്ലാത്തതിനെ ചൊല്ലി തർക്കമുണ്ടായത്. തർക്കത്തിനിടെ വടി ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.