ഗ്വാളിയോര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തിലെ ഫണ്ട് വിനിയോഗത്തെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചതിനാണ് ഇവര്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ശശികാന്ത് ജാതവിനെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശശികാന്ത് നിലവില്‍ ഡല്‍ഹി എയിംസിൽ ചികിത്സയിലാണ്.
ഗ്വാളിയോര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തിനെക്കുറിച്ച് വിവരങ്ങള്‍ ചോദിച്ചതില്‍ പ്രകോപിതരായ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടുള്ളവര്‍ ശശികാന്തിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകായിരുന്നു എന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ജയരാജ് കുബേര്‍ പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് അഞ്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
Suspension | ലൈംഗിക പീഡനാരോപണം; സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയില്‍(School of Drama) വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന(sexual harassment) പരാതിയില്‍ അധ്യാപകനെ സസ്‌പെന്‍ഡ്(Suspended) ചെയ്തു. അസിസ്റ്റന്റ് പ്രൊഫസര്‍ എസ് സുനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കാമ്പസില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ സുനില്‍ കുമാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
സുനില്‍കുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സുനില്‍ കുമാറിനെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നത്.
താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ അപമര്യാദയായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കി. വിദ്യാര്‍ഥിനിയ്ക്ക് ധാര്‍മിക പിന്തുണയുമായെത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
