Arrest | തൃശ്ശൂരിൽ മൊബൈല്‍ ഫോണ്‍ കാണിച്ച് നല്‍കാമെന്നു പറഞ്ഞ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ച 60-കാരന്‍ പിടിയിൽ
- Published by:Jayashankar Av
- news18-malayalam
Last Updated:
പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തൃശ്ശൂര്‍ : അന്തിക്കാട് മൊബൈല്‍ ഫോണ്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ ലൈംഗികമായി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ 60-കാരനെ പോലീസ് പിടികൂടി. മുറ്റിച്ചൂര്‍ തൈവളപ്പില്‍ സുജനനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേത്വത്തില്‍ എസ് ഐ റനീഷ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ അസീസ്, അരുണ്‍കുമാര്‍, സീനിയര്‍ സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒ.മാരായ വിബിന്‍, ആകാശ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതി മനക്കൊടിയിലെ മിഠായിക്കമ്പനിയിലാണ് ഒഴിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേ സമയം കലാശേരിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന്‍ കസ്റ്റഡിയില്‍. സ്വര്‍ണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്.
advertisement
ആശാരിപ്പണിയ്ക്ക് പോയിരുന്ന ഗോകുല്‍ മദ്യപാനിയാണെന്നാണ് വിവരം. കൗസല്യ(78)യെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
Murder | മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു; 64കാരൻ അറസ്റ്റിൽ
കൊല്ലം: മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു (Murder Case). കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിലിൽ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
advertisement
സ്ഥിരമായി ഷിബു മദ്യപിച്ച് ബഹളം വയ്ക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 26ന് മദ്യപിച്ച് വന്ന് ഷിബു വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടിൽ ഉണ്ടായിരുന്നവരെ മർദ്ദിക്കുകയും ചെയ്ത ഷിബു പിതാവിനേയും മർദ്ദിച്ചു.
മർദ്ദനത്തിനിടയിൽ പിതാവ് ഇബ്രാഹിം കുട്ടി കയ്യിൽ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഷിബു മുൻപ് പല തവണ മതാപിതാക്കളെ മർദ്ദിച്ച കേസിൽ അറസ്റ്റിൽ ആവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Location :
First Published :
February 28, 2022 7:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | തൃശ്ശൂരിൽ മൊബൈല്‍ ഫോണ്‍ കാണിച്ച് നല്‍കാമെന്നു പറഞ്ഞ് എട്ടുവയസ്സുകാരനെ പീഡിപ്പിച്ച 60-കാരന്‍ പിടിയിൽ


