വെള്ളിയാഴ്ച ഉച്ചയോടെ അയല്‍വാസികളും സുബ്രഹ്‌മണ്യന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അയല്‍വാസിയായ പത്തായപറമ്പില്‍ റിജിന്‍ (32) സുബ്രഹ്‌മണ്യനെ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്‌മണ്യനെ പൊന്നാനി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Also Read-Malappuram | മലപ്പുറത്ത് 62കാരനെ അയൽവാസികൾ ചവിട്ടിക്കൊന്നു; സംഭവം അതിർത്തിതർക്കത്തിനൊടുവിൽ
സുബ്രഹ്‌മണ്യന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. എന്നാല്‍ ഇതിനിടെ പ്രതിയായ റിജിന്‍ രക്തം കലര്‍ന്ന ഷര്‍ട്ടുമായി പൊലീസ് സ്റ്റേഷനിലെത്തുകയും അപകടത്തില്‍ പറ്റിയതാണെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ പോലീസുകാര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വയോധികനെ മര്‍ദ്ദിച്ച വിവരം പുറത്തുവന്നത്.
advertisement
തുടര്‍ന്ന് പൊന്നാനി പൊലീസ് കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റ് രേഖപെടുത്തുകയായിരുന്നു. മുന്‍ എം.പി സി.ഹരിദാസിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുബ്രഹ്‌മണ്യന്‍ എന്ന മോഹനന്‍. രാധയാണ് മരിച്ച സുബ്രഹ്‌മണ്യന്റെ ഭാര്യ. മകന്‍: രഹാന്‍.
Arrest | 10 രൂപയെചൊല്ലി റസ്റ്റോറന്‍റിൽ കത്തിക്കുത്ത് നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ
പത്ത് രൂപയെചൊല്ലി റസ്റ്റോറന്‍റിൽ കത്തിക്കുത്ത് നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആവണംകോട് സ്വദേശികളായ കിരൺ, നിഥിൻ, വിഷ്ണു എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
നെടുമ്പാശ്ശേരി എയർപോർട്ടിനു സമീപമുള്ള 'ഖാലി വാലി' എന്ന റസ്റ്റോറൻറിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഘർഷമുണ്ടായത്. ഷവർമക്ക് 10 രൂപ അധികം വാങ്ങി എന്നതായിരുന്നു തർക്കത്തിന് കാരണം. പിന്നീട് അത് കത്തിക്കുത്തിൽ എത്തുകയായിരുന്നു. കടയിൽ 30,000 രൂപയുടെ വസ്തു വകകൾ നശിപ്പിക്കപ്പെട്ടിരുന്നു. കട6യുടമയായ അബ്ദുൾ ഗഫൂറിനും, മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ മുഹമ്മദ് റംഷാദ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്.
സംഭവത്തിനുശേഷം കിരണും നിഥിനും വിഷ്ണുവും ഒളിവിൽ പോയിരുന്നു. ശ്രീമൂല നഗരം, ശ്രീഭൂതപുരം, ആവണം കോട് എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ ഒരാളെ പ്രവർത്തിക്കാതെ കിടക്കുന്ന ഇഷ്ടിക കളത്തിൽ നിന്നും മറ്റൊരാളെ കപ്പത്തോട്ടത്തിൽ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ അബ്കാരി, കഞ്ചാവ് കേസുകൾ നേരത്തെയും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ പി.എം.ബൈജു, എസ്,ഐ ജയപ്രസാദ്, എ.എസ്.ഐ പ്രമോദ്, പോലീസുകാരായ ജോസഫ്, ജിസ്മോൻ, അബ്ദുൾ ഖാദർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അങ്കമാലി കോടതിയിൽ പ്രതികളെ ഹാജരാക്കി. ഇവരെ കോടതി റിമാന്‍റ് ചെയ്തു.