TRENDING:

ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച ഡെലിവറി ബോയ് തിരുവനന്തപുരത്ത് പിടിയില്‍

Last Updated:

തന്നെ നിര്‍ബന്ധപൂർവം ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്ത്  ഓണ്‍ലൈനിലൂടെ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെയും സ്ഥാപനങ്ങളിലെയും പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടി പീഡനത്തിനിരയാക്കിയ ഡെലിവറി ബോയ് പിടിയില്‍.  തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴി റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന വള്ളക്കടവ് മുക്കോലയ്ക്കല്‍ ഇടവിളാകത്തു വീട്ടില്‍ അഖിലി(21)നെയാണ് വിതുര പോലീസ് അറസ്റ്റുചെയ്തത്.  ഇത്തരത്തില്‍ പരിചയപ്പെട്ട വിതുര സ്വദേശിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കേസിലാണ് നടപടി.
advertisement

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന  പെണ്‍കുട്ടികളുമായി ചങ്ങാത്തംകൂടി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെയാണ് വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രതി അടുപ്പത്തിലാകുന്നത്.

Also Read-ആലപ്പുഴയിൽ ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത പ്രതി അറസ്റ്റിൽ

പെണ്‍കുട്ടി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഈ മാസം 24-ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍നിന്നു ലഭിച്ച വിവരം അനുസരിച്ച് വിതുര സി.ഐ. അജയ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എറണാകുളം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അഖിലിനെ പോലീസ് പിടികൂടിയത്

advertisement

തന്നെ നിര്‍ബന്ധപൂർവം ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് വട്ടിയൂര്‍ക്കാവില്‍ ഡെലിവറി ബോയ് ആയി ജോലി നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുമായി അഖില്‍ ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് വിവാഹം നടത്തി. ഈ ബന്ധത്തില്‍ എട്ടു മാസം പ്രായമുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന പെണ്‍കുട്ടികളെ പീഡിപ്പിച്ച ഡെലിവറി ബോയ് തിരുവനന്തപുരത്ത് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories