TRENDING:

ദന്തഡോക്‌ടർ അമ്മായിയമ്മയെ കൊന്ന് 19 കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു

Last Updated:

ഓഗസ്റ്റ് 7 ന് സ്ത്രീയുടെ ശരീരഭാഗങ്ങൾ നിറച്ച ഏഴ് കവറുകൾ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണാടകയിൽ (Karnataka) അമ്മായിയമ്മയെ മുറിച്ച് 19 കഷണങ്ങളാക്കി കൊന്ന ദന്ത ഡോക്‌ടർ അറസ്റ്റിൽ. തുമകൂരുവിലെ കൊരട്ടഗരെയിൽ ലക്ഷ്മി ദേവിയുടെ കൊലപാതക കേസ് പോലീസ് തെളിയിക്കുകയും ദന്തഡോക്ടർ ആയ മരുമകൻ ഡോ. രാമചന്ദ്രപ്പ എസിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കൊരട്ടഗരെയിലെ കൊളാല ഗ്രാമത്തിലെ റോഡരികിൽ നിന്ന് ഒരു സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ഭാഗികമായി അഴുകിയ ശരീരഭാഗങ്ങളും ഒന്നിലധികം പ്ലാസ്റ്റിക് ബാഗുകളിൽ നിറച്ച നിലയിൽ തുമകൂരു പോലീസ് കണ്ടെടുത്തു.

ഓഗസ്റ്റ് 7 ന് സ്ത്രീയുടെ ശരീരഭാഗങ്ങൾ നിറച്ച ഏഴ് കവറുകൾ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതായി കൊരട്ടഗരെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട്, കൊരട്ടഗരെ പോലീസ് കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചപ്പോൾ ഓഗസ്റ്റ് 8 ന് ശരീരഭാഗങ്ങളും തലയും നിറച്ച ഏഴ് പ്ലാസ്റ്റിക് ബാഗുകൾ കൂടി കണ്ടെത്തി.

advertisement

തലയുടെ സഹായത്തോടെ അവർ ലക്ഷ്മി ദേവി (42) എന്ന സ്ത്രീയെ തിരിച്ചറിഞ്ഞു.

ലക്ഷ്മി ദേവിയെ ക്രൂരമായി കൊലപ്പെടുത്തി 19 കഷണങ്ങളാക്കിയ നിലയിൽ പോലീസ് കണ്ടെത്തി. കേസിലെ പ്രതികളെ കണ്ടെത്താൻ, പോലീസ് സൂപ്രണ്ട് അശോക് കെ.വി. ഒരു സംഘം രൂപീകരിച്ചു. അവർ അന്വേഷണം നടത്തി തുമകുരു നിവാസികളായ രാമചന്ദ്രപ്പ, സതീഷ് കെ.എൻ., കിരൺ കെ.എസ്. എന്നിവരെ അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ, ലക്ഷ്മി ദേവിയെ കൊലപ്പെടുത്തിയെന്നും തെളിവുകൾ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചുവെന്നും പ്രതികൾ സമ്മതിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പോലീസ് സൂപ്രണ്ട് അശോക് പറഞ്ഞു.

advertisement

ലക്ഷ്മി ദേവിയുടെ സ്വഭാവത്തിൽ രാമചന്ദ്രപ്പയ്ക്ക് സംശയം തോന്നിയതായും ഇത് അദ്ദേഹത്തിന് നാണക്കേടുണ്ടാക്കിയതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അറിയുന്നു.

Summary: Dentist arrested for killing mother in law and chopping body into 19 pieces. The body was found abandoned in various areas in plastic bags. The incident is reported from Karnataka. The severed parts were identified to that of the dead woman after the head was found among the body parts

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ദന്തഡോക്‌ടർ അമ്മായിയമ്മയെ കൊന്ന് 19 കഷ്ണങ്ങളായി മുറിച്ച് പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചു
Open in App
Home
Video
Impact Shorts
Web Stories