പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് രണ്ട് മൃതദേഹങ്ങൾക്ക് സമീപം അമ്മ റിങ്കു ദേവി ഇരിക്കുന്നതായി കണ്ടത്.ഒളിവിൽ കഴിയുന്ന ഇവരുടെ ഭർത്താവ് നരേഷ് ബൈത്തയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
Also Read- വയോധികയെ മുറിയിൽ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ
പോലീസ് അമ്മയെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടികൾ രണ്ടുപേര്‍ക്കും വ്യത്യസ്ത ജാതിയിൽപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. മാതാപിതാക്കളെ അറിയിക്കാതെ പെൺകുട്ടികൾ വീടുവിട്ടിറങ്ങുന്നത് പതിവായതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നും റിങ്കുദേവി പറഞ്ഞു.
advertisement
പെൺമക്കളുടെ കൊലപാതകത്തിൽ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ‘പിതാവാണ് പെൺകുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് മാതാവ് ആദ്യം പറഞ്ഞത്. പക്ഷേ, വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിൽ രണ്ടു പേർക്കും പങ്കുണ്ടെന്നാണ് മനസ്സിലാക്കാനായതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു.