വയോധികയെ മുറിയിൽ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ

Last Updated:

വീട്ടിലെ അറ്റകുറ്റ പണിക്കായി എത്തിയ പ്രതി വയോധികയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡിപ്പിക്കുകയായിരുന്നു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇടുക്കി: വയോധികയെ മുറിയിൽ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ. തൊടുപുഴ കരിങ്കുന്നം സ്വദേശി മനു (45) ആണ് അറസ്റ്റിലായത്. ഭിന്നശേഷിക്കാരിയായ 46 കാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭിന്നശേഷിക്കാരിയായ മകളും പ്രായമുള്ള അമ്മയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയം വീട്ടിലെ അറ്റകുറ്റ പണിക്കായി എത്തിയ പ്രതി വയോധികയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിനൊടുവിൽ അവശയായ മകളെ പിന്നീട് അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു. അതിുശേഷം തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി അമ്മ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
advertisement
News  Summary- A man who locked an elderly woman in a room and raped her differently-abled daughter was arrested. Manu (45), a native of Thodupuzha Karingunnam, was arrested. He was arrested by Thodupuzha police in a case of sexually assaulting a 46-year-old differently-abled woman
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയോധികയെ മുറിയിൽ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement