TRENDING:

പിസ പങ്കുവയ്ക്കുന്നതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവതിക്ക് വെടിയേറ്റു

Last Updated:

വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പിസ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവതിക്ക് വെടിയേറ്റു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ വെൽക്കം ഏരിയയിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസിയായ സാദ്മ എന്ന യുവതിയ്ക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ വെടിയേറ്റ ഒരു യുവതിയെ കൊണ്ടുവന്നതായി സീലാംപൂർ പൊലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ വിവരം നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
advertisement

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സാദ്മയുടെ ഭർത്താവായ ജാവേദിന്റെ സഹോദരൻ സീഷാൻ വീട്ടിലെ എല്ലാവർക്കുമായി ബുധനാഴ്ച രാത്രിയിൽ പിസ വാങ്ങിക്കൊണ്ടു വന്നിരുന്നു. എല്ലാവർക്കും പിസ പങ്കുവയ്ക്കുന്നതിനിടയിൽ സീഷാൻ പിസയുടെ ഒരു ഭാഗം സദ്മയ്ക്കും നൽകി. എന്നാൽ തന്റെ ഭർത്താവ് അനുജന്റെ ഭാര്യയ്ക്ക് ഭക്ഷണം പങ്കുവയ്ക്കുന്നത് സീഷാൻ്റെ ഭാര്യയായ സാദിയയ്ക്ക് ഇഷ്ടമായില്ല. ഇതിനെത്തുടർന്ന് സാദ്മയും സാദിയയും തമ്മിൽ തർക്കമായി. അന്നു രാത്രതന്നെ സാദിയ തന്റെ സഹോദരൻമാരായ മുൻതാഹിർ, തഫ്സീർ, ഷെഹ്സാദ്, ഗുൽറെജ് എന്നിവരെ വീട്ടിലേക്ക് വരുത്തുകയും തർക്കം വഴക്കിൽ കലാശിക്കുകയും മുൻതാഹിറിന്റെ കയ്യിലിരുന്ന തോക്കിൽ നിന്ന് സാദ്മയ്ക്ക് വെടിയേൽക്കുകയുമായിരുന്നു. സാദമയുടെ വയറ്റിലാണ് വെടിയേറ്റത്. സംഭവത്തിൽ മുൻതാഹിർ, തഫ്സീർ, ഷെഹ്സാദ്, ഗുൽറെജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.കേസ് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിസ പങ്കുവയ്ക്കുന്നതിനെ ചൊല്ലി തർക്കം; ഡൽഹിയിൽ യുവതിക്ക് വെടിയേറ്റു
Open in App
Home
Video
Impact Shorts
Web Stories